കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും അമ്മയും കുഞ്ഞും ആശുപത്രി വിട്ടു

Kerala

കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് തട്ടിയെടുത്ത ശേഷം വീണ്ടെടുത്ത നവജാത ശിശുവും അമ്മയും ആശുപത്രി വിട്ടു. വൈകുന്നേരം മൂന്നരയോട് കൂടി ആശുപത്രിയിൽ നിന്ന് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലേക്കാണ് ഇവർ പോയത്. പൊലീസുകാർക്ക് മധുരം നൽകിയ ശേഷം വണ്ടിപ്പെരിയാറിലേക്ക് തിരിച്ചു. അജയ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്.
കുഞ്ഞിനെ വീണ്ടെടുത്ത് നൽകിയ എസ്ഐ റെനീഷാണ് ഈ പേര് നിർദ്ദേശിച്ചത്. കുഞ്ഞനുജത്തിയെ കാണാൻ ദമ്പതികളുടെ മൂത്ത കുട്ടി അലംകൃതയും എത്തിയിരുന്നു. നേരത്തെ ഡിവൈഎസ്പി സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുഞ്ഞിനുള്ള വസ്ത്രങ്ങളും മറ്റും സമ്മാനിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *