ചെന്നൈ: രണ്ട് വാക്സിനും എടുത്ത് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ ജനുവരി 10 മുതൽ ജനുവരി 31 വരെ ചെന്നൈയിലെ ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യാൻ അനുമതിയുള്ളൂവെന്ന് ദക്ഷിണ റെയിൽവേ ഇന്ന് അറിയിച്ചു.സർട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാർക്ക് ടിക്കറ്റ് വാങ്ങാനാകില്ലെന്ന് ഒമിക്‌റോൺ തരംഗത്തെ തുടർന്ന് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ റെയിൽവേ അറിയിച്ചു.
തമിഴ്‌നാട്ടിൽ വെള്ളിയാഴ്ച 8,981 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ചെന്നൈ, കോയമ്പത്തൂർ, കാഞ്ചീപുരം, തിരുവള്ളൂർ എന്നിവിടങ്ങളിലാണ് പുതിയ കേസുകളിൽ ഭൂരിഭാഗവും, സംസ്ഥാന തലസ്ഥാനത്ത് മാത്രം 4,531 കേസുകൾ റിപ്പോർട്ട് ചെയ്തു. അതേസമയം, തമിഴ്‌നാട്ടിൽ ഇതുവരെ 117 റിക്കവറി ഉൾപ്പെടെ 121 കോവിഡ് -19 ന്റെ ഒമിക്‌റോൺ വേരിയന്റ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 36,833 ആയി.