കൊച്ചി കളമശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ഗുരുതര പരിക്ക്. എച്ച് എം ടി ജംങ്ക്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ചാണ്അപകടം. കൊച്ചി മഞ്ഞുമ്മൽ സ്വദേശികളായ അലൻ ആൻറണി,ജിൻസൻ കെ സിറിൽ, പാലക്കാട് സ്വദേശി റിജോ അഗസ്റ്റിൻ എന്നിവർക്കാണ് പരിക്കേറ്റത്.
ആലുവ ഭാഗത്ത് നിന്ന് ഇടപ്പള്ളി ഭാഗത്തേക്ക് സിഗ്നൽ തെറ്റിച്ചെത്തിയ ബൈക്ക് കളമശേരി മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
