ബിജെപി നേതാവ് രൺജീത് വധക്കേസില്‍ മുഖ്യ ആസൂത്രകരായ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മണ്ണഞ്ചേരി സ്വദേശിയായ ഷാജി (47), മണ്ണഞ്ചേരി പൊന്നാട് സ്വദേശി നഹാസ് ( 31 ) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം പതിനെട്ടായി. കേസിൽ കൂടുതൽ പേർ ഇനിയും അറസ്റ്റിൽ ആകാനുണ്ട്.
ഡിസംബര്‍ 19 ന് ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബിജെപി നേതാവ് രൺജീത്തിനെ കൊലപ്പെടുത്തിയത്. പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നതിനാല്‍ പ്രതികള്‍ സുരക്ഷിത ഇടങ്ങളിലേക്ക് ഒളിത്താവളം മാറ്റാന്‍ ഇടയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.
