ഒമൈക്രോണിനെ നിസാരമായി കാണരുതെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ജലദോഷപ്പനി പോലെ വന്നുപോകുന്നതാണു ഒമൈക്രോൺ വഴിയുള്ള കൊവിഡ് എന്ന പ്രചാരണങ്ങൾക്കിടെയാണിത്.
ഡെൽറ്റയുമായുള്ള താരതമ്യത്തിൽ ഒമൈക്രോൺ വഴിയുള്ള ആരോഗ്യപ്രശ്നങ്ങൾ കുറവാണെങ്കിലും ജാഗ്രത ആവശ്യമാണെന്നും നിസ്സാരമായി കാണുന്നത് അപകടകരമാകുമെന്നും ലോകാരോഗ്യ സംഘടനയുടെ ടെക്നിക്കൽ ലീഡ് മരിയ വാൻ കെർക്കോവ് പറഞ്ഞു.
മറ്റ് ഗുരുതര രോഗങ്ങളുള്ളവർ, പ്രതിരോധശേഷയിൽ കുറവുള്ളവർ, വാക്സിൻ എടുക്കാത്തവർ തുടങ്ങിയവരാണ് ഇതുവരെ ഇന്ത്യയിൽ ആശുപത്രിയിലായവർ ഏറെയും. രോഗികൾ വർധിക്കുമ്പോൾ ആശുപത്രിയിലാകുന്നവരുടെ എണ്ണത്തിലും സ്വാഭാവിക വർധനയുണ്ടാകും.