രാജ്യത്ത് കൊവിഡ് ഒമൈക്രോണ്‍ കേസുകള്‍ കുത്തനെ ഉയരുന്നു. മഹാരാഷ്ട്ര, ദില്ലി, ബംഗാള്‍, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗ വ്യാപനം കുത്തനെ കൂടിയത്. അതെ സമയം രാജ്യത്തെ ആദ്യ ഒമൈക്രോണ്‍ മരണത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പ്രായാധിക്യം മൂലമാണ് രോഗിക്ക് അണുബാധ മരണ കാരണം ആയത് എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതെ സമയം രോഗ വ്യാപന തോത് വര്‍ധിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും സംസ്ഥാന സര്‍ക്കാരുകള്‍ കാര്യക്ഷമമാക്കി.
മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 8 കൊവിഡ് മരണങ്ങള് സംസ്ഥാനത്തെ രോഗ വ്യാപന ഭീകരത വ്യക്തമാക്കുന്നത് ആണ്. 26,538 ആളുകള്‍ക്ക് ആണ് സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ലക്ഷത്തോട് അടുക്കുന്നു മഹാരാഷ്ട്രയില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം.
797 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചത്. തലസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ സര്‍വീസിലുള്ള ജീവനക്കാരുടെ അവധികള്‍ ദില്ലി സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. ആരോഗ്യ പ്രശ്നങ്ങളാല്‍ അനുവദിക്കുന്ന മെഡിക്കല്‍ ലീവ് മാത്രമേ ജീവനക്കാര്‍ക്ക് അനുവദിക്കൂ.