തമിഴ്​നാട്ടിൽ സമ്പൂർണ്ണ ലോക്​ഡൗൺ പ്രഖ്യാപിച്ചു

National

ചെന്നൈ: ​രാജ്യത്​ കോവിഡ്​ രോഗികളുടെ എണ്ണം ഉയരുന്നതിനിടെ തമിഴ്​നാട്ടിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക്​ഡൗൺ പ്രഖ്യാപിച്ചു. ഞായറാഴ്ചകളിലെ വാക്സിൻ ക്യാമ്പ്​ ശനിയാഴ്ചത്തേക്ക്​ മാറ്റുകയും ചെയ്തിട്ടുണ്ട്​. തമിഴ്​നാട്​ ആരോഗ്യമന്ത്രി എം.എ സുബ്രമണ്യനാണ്​ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്​. ഒമിക്രോൺ സ്ഥിരീകരിച്ച രണ്ട്​ ഡോസ്​ വാക്സിൻ സ്വീകരിച്ച ആളുകൾ വീട്ടുനിരീക്ഷണത്തിൽ തുടരണമെന്നും തമിഴ്​നാട്​ സർക്കാർ അറിയിച്ചു.

തമിഴ്​നാട്ടിൽ 2731 പേർക്കാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ സ്ഥീരികരിച്ചത്​. ഒമ്പത്​ മരണവും റിപ്പോർട്ട്​ ചെയ്തു​. ചെന്നൈ ഉൾപ്പടെ അഞ്ച്​ ജില്ലകളിലാണ്​ കോവിഡ്​ വ്യാപനം രൂക്ഷമായി തുടരുന്നത്​. കഴിഞ്ഞ ദിവസം 1400ഓളം പേർക്ക്​ ചെന്നൈയിൽ മാത്രം കോവിഡ്​ സ്ഥിരീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *