കൊവിഡ് ബാധിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കായുള്ള മാർഗരേഖ കേന്ദ്രസർക്കാർ പുതുക്കി

National

കൊവിഡ് ബാധിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കായുള്ള മാർഗരേഖ കേന്ദ്രസർക്കാർ പുതുക്കി. ചെറിയ ലക്ഷണങ്ങളോടു കൂടിയതോ ലക്ഷണങ്ങൾ തീരെ ഇല്ലാത്തതോ ആയ കൊവിഡ് രോഗികൾക്കാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനുള്ള നിർദ്ദേശം ആരോഗ്യമന്ത്രാലയം നൽകിയിരിക്കുന്നത്.
പുതുക്കിയ മാർഗ്ഗരേഖ പ്രകാരം 7 ദിവസത്തെ നിരീക്ഷണത്തിനു ശേഷം പനിയോ മറ്റ് ലക്ഷണങ്ങളോ ഇല്ലെങ്കിൽ വീണ്ടും ടെസ്റ്റ് നടത്തേണ്ട ആവശ്യമില്ല.

നിരീക്ഷണത്തിൽ കഴിയുന്ന കാലയളവിൽ രോഗികളും രോഗികളെ പരിചരിക്കുന്നവരും സ്വീകരിക്കേണ്ട മുൻകരുതലുകൾ കുറിച്ചും പുതിയ മാർഗ്ഗ നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ആരോഗ്യനില രേഖപ്പെടുത്താനുള്ള ചാർട്ട് മാതൃക ഉൾപ്പെടുത്തുന്നതിന് ഒപ്പം ആരോഗ്യപ്രവർത്തകരും ആയി നിരന്തരം ബന്ധപ്പെടാനും നിർദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *