കൊവിഡ് കേസുകൾ ഗണ്യമായി വർധിച്ചതോടെ മൂന്നാം തരംഗ ഭീതിയിൽ രാജ്യം. 24 മണിക്കൂറിനിടെ 37,379 പേർക്ക് രോഗവും 124 മരണവും സ്ഥിരീകരിച്ചു.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ നാൽപതിനായിരത്തിന് അടുത്തെത്തിയത്. 24 മണിക്കൂറിനിടെ37,379 പേർക്ക് രോഗം സ്ഥിരികരിച്ചപ്പോൾ 124 മരണവും റിപ്പോർട്ട് ചെയ്തു നിലവിൽ 1,71,380 പേരാണ് ചികിത്സയിലുള്ളത്. രോഗവ്യാപന തോത് 3.24ശതമാനമായി ഉയർന്നു. കൊവിഡ് കേസുകൾക്ക് ഒപ്പം ഒമൈക്രോൺ കേസുകളിലും വർധന ഉണ്ടാവുന്നുണ്ട്. 1892ലധികം പേർക്കാണ് ഇതുവരെ ഒമൈക്രോൺ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലും , ദില്ലിയിലുമാണ് കൂടുതൽ കേസുകൾ. അതിനിടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ , കേന്ദ്രമന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ, ബിജെപി MP മനോജ് തിവാരി എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചു.