ഡോ.സി.കെ ഷമീം ജെ.ഡി.എസ് സംസ്ഥാന കൗൺസിലിലേക്ക്

ജനതാദൾ എസ് സംസ്ഥാന കൗൺസിൽ അംഗമായി യുവജനതാദൾ എസ് സംസ്ഥാന സെക്രട്ടറിയും ജനതാദൾ എസ് കുന്നമംഗലം നിയോജക മണ്ഡലം പ്രസിഡണ്ടുമായ ഡോ.സി.കെ ഷമീമിനെ തിരഞ്ഞെടുത്തു. അധ്യാപകനും പ്രസ്സ് ലൈവ് എഡിറ്ററുമായ ഷമീം മികച്ച സംഘാടകൻ കൂടിയാണ്. പ്രവാസി ജനത കൾച്ചറൽ ഫോറത്തിന്റെ ഖത്തർ ചാപ്റ്ററിന്റെ മുൻ ജനറൽ സെക്രട്ടറിയുമാണ്

Continue Reading

ദിലീപിന്‍റെ മൊബൈല്‍ സർവീസ് ചെയ്ത യുവാവ് കാറപകടത്തില്‍ മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കൾ

നടന്‍ ദിലീപിന്‍റെ മൊബൈല്‍ ഫോണുകള്‍ സർവീസ് ചെയ്തിരുന്ന യുവാവ് കാറപകടത്തില്‍ മരിച്ചതിനെക്കുറിച്ച് പുനരന്വേഷണം ആവശ്യപ്പെട്ട് യുവാവിന്‍റെ ബന്ധുക്കൾ. 2020 ഓഗസ്റ്റ് 30 നാണ് കൊടകര സ്വദേശി സലീഷ് എന്ന യുവാവ് അങ്കമാലി ടെല്‍ക്കിന് സമീപം ഉണ്ടായ റോഡപടകത്തില്‍ മരിച്ചത്.കാർ റോഡരികിലെ തൂണിൽ ഇടിച്ചായിരുന്നു അപകടം. സലീഷ് കൊച്ചിയിൽ മൊബൈൽ സർവീസ് കട നടത്തിയിരുന്നു. ദിലീപിന്‍റെ ഫോണുകൾ സർവീസ് ചെയ്തിരുന്നത് സലീഷാണ്. മരണത്തിന് പിന്നില്‍ ദുരൂഹതകളുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര ഉള്‍പ്പെടെ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ അങ്കമാലി […]

Continue Reading

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 576 ജീവനക്കാരെ അധികമായി നിയമിക്കാൻ അനുമതി

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കൊവിഡ് ചികിത്സാകേന്ദ്രങ്ങളിൽ ഡോക്ടർമാരുൾപ്പെടെ 576 ജീവനക്കാരെ അധികമായി നിയമിക്കാൻ അനുമതി നൽകി ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം ഇ.മുഹമ്മദ് സഫീർ ഉത്തരവിറക്കി. സർക്കാർ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസറെയും സർക്കാർ മെഡിക്കൽ കോളജ്, എസ്.എ.ടി ആശുപത്രി സൂപ്രണ്ടന്റുമാരെയും ചുമതലപ്പെടുത്തി.സർക്കാർ മെഡിക്കൽ കോളജിലും എസ്.എ.ടി ആശുപത്രിയിലും ജീവനക്കാരെ നിയമിക്കുന്നതിനുള്ള ചുമതല അതത് സൂപ്രണ്ടുമാർക്കാണ്.ആരോഗ്യ വകുപ്പിനു കീഴിലുള്ള ആശുപത്രികൾ, ഫീല്‍ഡ് ലെവല്‍ ആശുപത്രികൾ, ലാബുകൾ […]

Continue Reading

സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ന്യൂറോ കാത്ത് ലാബ്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സമഗ്ര സ്ട്രോക്ക് സെന്റര്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ന്യൂറോ കത്ത് ലാബിനായി 4,15,76,000 രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ന്യൂറോ കാത്ത് ലാബാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കുന്നത്. ഡി.എസ്.എ. ഉള്‍പ്പെടെയുള്ള റേഡിയോളജിക്കല്‍ വാസ്‌കുലാര്‍ ആന്‍ജിയോഗ്രാഫി സിസ്റ്റമാണ് കാത്ത് ലാബില്‍ സജ്ജമാക്കുന്നത്. തലച്ചോറില്‍ രക്തം കട്ട പിടിക്കുന്നത് ത്രോംബക്ടമിയിലൂടെ എടുത്തുകളയാന്‍ ഈ കാത്ത്ലാബ് സഹായിക്കും. ഹൃദയത്തിന് കാത്ത് പ്രൊസീജിയര്‍ ചെയ്യുന്നത് പോലെ തലച്ചോറിലെ രക്തക്കുഴലുകള്‍ […]

Continue Reading

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അന്തിമവാദം വ്യാഴാഴ്ച

ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം, അറസ്റ്റിനുളള വിലക്ക് നീക്കണം. കേസ് നടത്തിപ്പിന് പ്രതി ഉപാധികള്‍ തീരുമാനിക്കുന്ന അവസ്ഥയാണെന്നും ഇത് കേട്ടുകേള്‍വി ഇല്ലാത്തതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ദിലീപിന്റെ ഫോണ്‍ ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.ഫോണുകള്‍ മുംബൈയിലേക്ക് അയച്ചത് കേസ് അട്ടിമറിക്കാനെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. ഫോണുകള്‍ മാറ്റിയത് നിസഹകരണമായി കാണാമെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, വധഗൂഢാലോചനക്കേസിൽ നടൻ ദിലീപിന്റെതടക്കം ആറു മൊബൈൽ ഫോണുകൾ ഹൈക്കോടതിക്ക് […]

Continue Reading

മധുവിന്റെ കുടുംബത്തിന് മമ്മൂട്ടിയുടെ നിയമസഹായം; അഡ്വ. വി നന്ദകുമാറിനെ ചുമതലപ്പെടുത്തി

പാലക്കാട് അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം കൊലപ്പെടുത്തിയ മധുവിന്റെ കുടുംബത്തിന് നിയമസഹായം ഉറപ്പാക്കി മമ്മൂട്ടി. നിയമ സഹായത്തിനായി അഡ്വി. വി നന്ദകുമാറിനെ മമ്മൂട്ടിയുടെ ഓഫീസ് ചുമതലപ്പെടുത്തി. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുമതല നേതൃത്വം നൽകുന്ന റോബർട്ട് കുര്യാക്കോസ് ആണ് ഇക്കാര്യം അറിയിച്ചത് കേരളാ, മദ്രാസ് ഹൈക്കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന വി നന്ദകുമാറിനെയാണ് മമ്മൂട്ടിയുടെ ഓഫീസ് ചുമതലപ്പെടുത്തിയത്. മധുവിന്റെ സഹോദരി ഭർത്താവിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. 2018 ഫെബ്രുവരി 22നാണ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്നത്. വർഷം നാലായിട്ടും കേസിന്റെ […]

Continue Reading

24 മണിക്കൂറിനിടെ 2.09 ലക്ഷം പേർക്ക് കൊവിഡ്; 959 പേർ മരിച്ചു

രാജ്യത്ത് കൊവിഡ് പ്രതിദിന വർധനവിൽ വൻ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,09,918 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 25,000ത്തിലേറെ കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച 2.34 ലക്ഷം പേർക്കായിരുന്നു കൊവിഡ് ബാധ പ്രതിവാര കൊവിഡ് കേസുകളുടെ എണ്ണം 19 ശതമാനം കുറഞ്ഞപ്പോൾ മരണസംഖ്യ ഉയരുന്നത് ആശങ്കക്ക് ഇടയാക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 959 മരണമാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 41 ശതമാനമായി ഉയർന്നു. 2,62,628 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 94.37 […]

Continue Reading

സ്പര്‍ശ് – 2022 ജില്ലയില്‍ തുടക്കമായി

കൽപ്പറ്റ:കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണത്തിന് (സ്പര്‍ശ്-2022) ജില്ലയില്‍ തുടക്കമായി. ഫെബ്രുവരി 12 വരെയാണ് ക്യാമ്പയിന്‍. ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ പോസ്റ്ററിന്റെ പ്രകാശനവും ജില്ലാ കളക്ടര്‍ എ.ഗീത നിര്‍വഹിച്ചു. ഡി.എം.ഒ ഡോ. കെ സക്കീന പോസ്റ്റര്‍ ഏറ്റുവാങ്ങി. കളക്ടറേറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡി.പി.എം ഡോ. സമീഹ സൈതലവി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയസേനന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ കെ.കെ ബാബുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. അന്തസ്സിനായി ഒരുമിക്കാം (United for dignity) […]

Continue Reading

മീഡിയ വണിന്‍റെ സംപ്രേക്ഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം

ന്യൂഡൽഹി: മീഡിയ വണ്‍ ചാനലിന്റെ സംപ്രക്ഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം. ചാനല്‍ ഫേസ്ബുക്ക് പേജിലൂടെ ഔദ്യോഗികമായി തന്നെ ഇക്കാര്യം അറിയിച്ചത്. സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേക്ഷണം തടഞ്ഞതെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രം തയ്യാറാക്കിയിട്ടില്ലെന്നും അറിയിപ്പിലൂടെ വ്യക്തമാക്കി.ഇക്കാര്യത്തില്‍ ചാനല്‍ ഇതിനകം നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. തല്‍ക്കാലം സംപ്രേക്ഷണം നിര്‍ത്തുന്നുവെന്നും മീഡിയാവണ് വ്യക്തമാക്കി. നേരത്തെ ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ  മീഡിയ വണിനും ഏഷ്യാനെറ്റ് ന്യൂസിനും വിലക്കേർപ്പെടുത്തിയിരുന്നു. പിന്നീട്  2020 മാർച്ച് 6 ന് അർധരാത്രിയാണ് സംപ്രേക്ഷണം […]

Continue Reading

ഒമ്പതാം ക്ലാസുകാരന്‍ ഓടിച്ച കാറിടിച്ച് നാല് സ്ത്രീകള്‍ മരിച്ചു

ഹൈദരാബാദ്: ഒൻപതാംക്ലാസുകാരൻ ഓടിച്ച കാർ റോഡരികിലെ കുടിലിലേക്ക് പാഞ്ഞുകയറി നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ കരിംനഗറിൽ ഞായറാഴ്ചയാണ് അപകടം നടന്നത്. കാറോടിച്ച വിദ്യാർഥിയുടെ പിതാവിനെ അറസ്റ്റുചെയ്ത പോലീസ് അദ്ദേഹത്തിനെതിരെ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കുടിലുകൾ ഇടിച്ച് തെറിപ്പിച്ച ശേഷം കാർ ഡ്രൈനേജ് കനാലിലേക്ക് വീണു. മൂന്ന് സ്ത്രീകൾ സംഭവസ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിൽ വെച്ചും മരണപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫരിയാദ്, സുനിത, ലളിത, ജ്യോതി എന്നിവരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. വാഹനം ഓടിച്ചയാൾ അപകടം […]

Continue Reading