ഐശ്യര്യ റായിക്ക് ഇഡി നോട്ടീസ്

ഐശ്യര്യ റായിയ്ക്ക് ഇഡി നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമേന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. പനാമ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി

Continue Reading

സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം: ഡി.എം.ഒ

സംസ്ഥാനത്ത് കോവിഡിന്റെ പുതിയ വകഭേദമായ ‘ഒമിക്രോണ്‍’ കണ്ടെത്തിയ സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ. കെ സക്കീന നിര്‍ദേശിച്ചു. സാമൂഹിക ഇടപെടലുകള്‍, ആള്‍ക്കൂട്ട ങ്ങളുള്ള സ്ഥലങ്ങള്‍, തീയറ്ററുകള്‍, മാളുകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. ബാക്ക് ടു ബേസിക്സ് അടിസ്ഥാനമാക്കി മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗം, സാമൂഹിക അകലം എന്നിവ പാലിക്കണം. യു.കെ. ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളും, മറ്റ് 11 രാജ്യങ്ങളും ഹൈ റിസ്‌ക് രാജ്യങ്ങളാണ്. ഈ രാജ്യങ്ങളില്‍ നിന്നു […]

Continue Reading

അബൂബക്കർ ഫൈസി ധാർമ്മിക വിപ്ലവ പോരാളി:ജസ്റ്റിൻ ബേബി

വെള്ളമുണ്ട: വയനാട്ടിലെ സാംസ്‌കാരിക ധാർമ്മിക മുന്നേറ്റത്തിന്റെ നിശബ്ദ പോരാളിയും മതേതര ജിഹ്വയുമായ മാതൃകാ വ്യക്തിത്വമായിരുന്നു കൈപ്പാണി അബൂബക്കർ ഫൈസിയെന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ജസ്റ്റിൻ ബേബി അഭിപ്രായപ്പെട്ടു.വെള്ളമുണ്ട പൗര സമിതി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, അൽഫുർഖാൻ പ്രസിഡന്റ് ജസീൽ അഹ്‌സനി,വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.എം.അനിൽകുമാർ,കെ.തോമസ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ പി.എ.ആലി ഹാജി,പി.മുഹമ്മദ്,വി.എസ്.കെ.തങ്ങൾ,ബ്ലോക്ക് മെമ്പർ വി.ബാലൻ,എ.ജോണി(സി.പി.ഐ.എം)കെ.മമ്മൂട്ടി നിസാമി( എസ്.കെ.എസ്.എസ് .എഫ് ) കെ.സി.അസീസ്( മുസ്‌ലിം […]

Continue Reading

വിജയജ്വാല 2021 സംഘടിപ്പിച്ചു

ബത്തേരി : സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് ഹയർ സെക്കണ്ടറി സ്കൂളിൽ +1 പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ പ്രശസ്ത കവി മുരുകൻ കാട്ടാക്കട മൊമെന്റൊയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. സയൻസിൽ ഫുൾ മാർക്ക് നേടിയ നെഹ് ല ഫാത്തിമ, ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ ശ്രേയ സജി എന്നിവരോടൊപ്പം മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയ 59 കുട്ടികൾക്കും 90% ത്തിന്മേൽ മാർക്ക് വാങ്ങിയ 50 കുട്ടികൾക്കും സർട്ടിഫിക്കറ്റ് വിതരണം നടത്തി .വൈസ് മെൻ ക്ലബിന്റ […]

Continue Reading

അനുശോചിച്ചു

ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനും സൈനികർക്കും പടിഞ്ഞാറത്തറ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്ക്കൂൾ ശ്രദ്ധാഞ്ജലിയർപ്പിച്ചു. സ്കൂളിലെ എസ്.പി.സി യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്.പ്രിൻസിപ്പാൾ പി.പി ശിവ സുബ്രമണ്യൻ സ്മരണാഞ്ജലി സന്ദേശം നൽകി. സി.പി.ഒ അനിൽ, എം രമേഷൻ, പി.വി സുമേഷ് ,പി.ടി.എ പ്രസിഡണ്ട് ജോയി എന്നിവർ പങ്കെടുത്തു

Continue Reading

സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. യാത്ര നിരക്ക് വർധനവുമായി ബന്ധപെട്ട് സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂലമായ നടപടികൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് സമരം മാറ്റിവെക്കാൻ സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം. അനിശ്ചിതകാല സമരം 21 മുതൽ ഉണ്ടാകില്ലെന്നും മാറ്റിവെച്ചതായും ബസ് ഉടമ സംയുക്ത സമിതി നേതാക്കൾ അറിയിച്ചു. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധനയടക്കമുള്ള ആവശ്യങ്ങൾ സർക്കാരിനെ അറിയിച്ച് ഒരുമാസം കഴിഞ്ഞിട്ടും തീരുമാനമൊന്നും ഉണ്ടായില്ലെന്നാരോപിച്ചാണ് ഉടമകള്‍ വീണ്ടും […]

Continue Reading

ലോകത്ത് ഒമിക്രോണ്‍ പടരുന്നു; രാജ്യത്ത് പ്രതിദിന രോഗികള്‍ 14 ലക്ഷം വരെ ഉയർന്നേക്കാം- കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയിൽ ഒമിക്രോൺ വളരെ വേഗത്തിൽ പടരുകയാണെന്നും യുകെയിലും ഫ്രാൻസിലുമുള്ള അണുബാധയുടെ വ്യാപന തോത് നോക്കുമ്പോൾ രാജ്യത്ത് പ്രതിദിനം ലക്ഷക്കണക്കിന് കേസുകളിലേക്ക് വർദ്ധിച്ചേക്കാമെന്നും സർക്കാരിന്റെ കോവിഡ് ടാസ്ക് ഫോഴ്സ് മേധാവി മുന്നറിയിപ്പ് നൽകി. നിലവിൽ 11 സംസ്ഥാനങ്ങളിലായി 101 ഒമിക്രോൺ കേസുകളാണ് ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ടുള്ളത്. ‘യുകെയിലെ വ്യാപനത്തിന്റെ തോതനുസരിച്ച്, ഇന്ത്യയിൽ സമാനമായ വ്യാപനം ഉണ്ടാവുകയാണെങ്കിൽ, നമ്മുടെ ജനസംഖ്യ കണക്കിലെടുക്കുമ്പോൾ, പ്രതിദിനം 14 ലക്ഷം കേസുകൾ വരെ ഉണ്ടായേക്കാം. ഫ്രാൻസിൽ 65,000 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ തോത് […]

Continue Reading

നവജാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍ വെച്ചുതന്നെ ആധാര്‍ കാര്‍ഡ്; പദ്ധതി ഉടന്‍

ദില്ലി: നവജാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍വെച്ച് തന്നെ ആധാര്‍ കാര്‍ഡ് നല്‍കാന്‍ പദ്ധതി ഉടനെന്ന് യുഐഡിഎഐ. ജനന രജിസ്ട്രാറുമായി സഹകരിച്ച് നവദാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍ തന്നെ ആധാര്‍ എന്റോള്‍ ചെയ്യാനുള്ള നടപടികള്‍ക്കായി ശ്രമിക്കുകയാണെന്ന് യുഐഡിഎഐ സിഇഒ സൗരഭ് ഗാര്‍ഗ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടെ പറഞ്ഞു. പ്രായപൂര്‍ത്തിയായവരില്‍ 99.7 ശതമാനം ആളുകള്‍ക്ക് ആധാര്‍ എന്റോള്‍ ചെയ്തു. 131 കോടി ജനത്തിനും ആധാര്‍ എന്റോള്‍ ചെയ്യാനാണ് ശ്രമം. അതുകൊണ്ടുതന്നെ നവജാത ശിശുക്കള്‍ക്ക് ആധാര്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വര്‍ഷവും […]

Continue Reading

“പ്രയാണം 2021 “തൊണ്ടർനാട് പഞ്ചായത്തിൽ തുടക്കമായി

പുതിയ കാലംപുതിയ ഭാവംഎന്ന പ്രമേയത്തിൽ മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ ശാഖാ ശാക്തീകരണ ക്യാമ്പയിൻ തൊണ്ടർനാട് പഞ്ചായത്തിലെ വെള്ളിലാടി ശാഖയിൽ തുടക്കമായി പഞ്ചായത്ത്തല ഉദ്ഘാടനം ജില്ലാ യൂത്ത്ലീഗ് സെക്രട്ടറി പി.കെ സലാം ഉൽഘാടനം ചെയ്തു.സലീം അസ്ഹരി അദ്ധ്യക്ഷത വഹിച്ചു നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് കാട്ടികുളംജനറൽ സെക്രട്ടറിശിഹാബ് മലബാർട്രഷറർ അസീസ് വെളളുണ്ട.കബീർ മാനന്തവാടി,മുസ്തഫ പാണ്ടിക്കടവ് . അസീസ് കോറോം.ജലീൽ പടയൻ.മോയി കട്ടയാട് .അസീസ് വി.പി.അനീസ് കാപ്പിക്കണ്ടി. അമ്മദ് വി. അമ്മദ് പാലോളി .റെഷീദ് […]

Continue Reading

അടുക്കളയ്ക്ക് ആശ്വാസം: തക്കാളി വണ്ടി നിരത്തിലിറങ്ങി

കുതച്ചുയരുന്ന പച്ചക്കറി വിലയ്ക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാരിന്റെ തക്കാളി വണ്ടി നിരത്തിലിറങ്ങി. ഒരു കിലോ തക്കാളിയ്ക്ക് 50 രൂപ മാത്രം. പൊതു വിപണിയേക്കാള്‍ ഏറെ വിലക്കുറവ്. മറ്റ് പച്ചക്കറികള്‍ക്ക് അഞ്ച് മുതല്‍ 15 ശതമാനം വരെയാണ് വിലക്കുറവ്. അടുക്കളയ്ക്ക് ആശ്വാസമായി കൃഷി വകുപ്പിന് കീഴിലുള്ള വി.എഫ്.പി.സി.കെയാണ് തക്കാളി വണ്ടി നിരത്തിലിറക്കിയത്. വിപണിയിലെ അപ്രതീക്ഷിത വിലക്കയറ്റത്തെ തടയുന്നതിനാണ് കര്‍മ്മപദ്ധതി. പച്ചക്കായ, പയര്‍, പടവലം, പച്ചമുളക് തുടങ്ങിയവ ജില്ലയിലെ കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ചാണ് വിപണിയിലെത്തിക്കുന്നത്. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, […]

Continue Reading