ലാപ്ടോപ് വിതരണം ചെയ്തു

പടിഞ്ഞാറത്തറ : വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ഗോത്രവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുളള ലാപ്ടോപ് വിതരണം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ : ടി. സിദ്ധീഖ് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പി.ബാലന്‍ അധ്യക്ഷനായ ചടങ്ങില്‍ വി. അബൂബക്കര്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹബഷീര്‍ മുഖ്യ പ്രഭാഷണവും നടത്തി. സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലേക്കുളള വിഭവ സമാഹരണം കൽപ്പറ്റ ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ അബ്ദുറഹിമാന്‍ നിര്‍വ്വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ വില്‍സണ്‍ […]

Continue Reading

ചന്ദ്രിക ഡയറക്ടർ പിഎ ഇബ്രാഹിം ഹാജി അന്തരിച്ചു

ചന്ദ്രിക ഡയറക്ടറും ഇന്ത്യയിലെയും മിഡിൽ ഈസ്​റ്റിലെയും പ്രമുഖ വ്യവസായിയും ജീവകാരുണ്യമേഖലയിലെ സജീവ സാന്നിധ്യവുമായ ഡോ. പിഎ ഇബ്രാഹിം ഹാജി (78) അന്തരിച്ചു.മസ്​തിഷ്കാഘാതത്തെ തുടർന്ന്​ ഡിസംബർ 11ന്​ ദുബൈ ഹെൽത്ത്​ കെയർ സിറ്റിയിലെ സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ തിങ്കളാഴ്​ച രാത്രി കോഴിക്കോട്​ മിംസിലേക്ക്​ മാറ്റിയിരുന്നു. ഇന്ന്​ രാവിലെ കോഴിക്കോട്​ മിംസ്​ ആശുപത്രിയിലായിരുന്നു ​ മരണം. മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സ്​ സ്ഥാപക വൈസ്​ ചെയർമാൻ, ​പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ പേസ്​ ഗ്രൂപ്പ്​ സ്ഥാപക ചെയർമാൻ, ഇൻഡസ്​ മോ​ട്ടോർ […]

Continue Reading

കടുവശല്യം:യു.ഡി.എഫ്. റിലേ സമരം രണ്ടാം ദിവസം;ജേക്കബ്ബ് സെബാസ്റ്റ്യൻ സത്യാഗ്രഹം തുടങ്ങി

മാനന്തവാടി : ശല്യക്കാരനായ കടുവയെ പിടികൂടണമെന്നും വന്യ മൃഗശല്യത്തിൽ നഷ്ട പരിഹാര തുക വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ്. മാനന്തവാടി ഗാന്ധി പാർക്കിൽ നടത്തുന്ന റിലേ സത്യാഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക്. കോൺഗ്രസ് മാനന്തവാടി ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജേക്കബ്ബ് സെബാസ്റ്റ്യൻ സത്യാഗ്രഹം ആരംഭിച്ചു. ആദ്യ ദിവസം ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ ആദ്യ ദിനം സത്യാഗ്രഹം അനുഷ്ടിച്ചിരുന്നു. രണ്ടാം ദിവസത്തെ സമരം എ.ഐ. സി.സി.അംഗം മുൻ മന്ത്രി പി.കെ. ജയ ലക്ഷ്മി ഉദ്ഘാടനം ചെയ്തു അഡ്വ: എൻ.കെ. […]

Continue Reading

കടുവക്കായുള്ള തിരച്ചിൽ 22-ാം ദിവസവും ഫലം കണ്ടില്ല

മാനന്തവാടി:ഇരുപത്തി രണ്ടാം ദിവസവും ഫലം കാണാതെ വയനാട്‌ കുറുക്കൻ മൂലയിലെ കടുവക്കായുള്ള തിരച്ചിൽ അവസാനിച്ചു. ഒലിയോട്ട്‌ കാട്ടിക്കുളം ചെട്ടിപ്പറംമ്പ്‌ സംരക്ഷിത വനമേഖലയിലാണ്‌ ഇന്ന് തിരച്ചിൽ നടന്നത്‌.രാവിലെ പരിക്കേറ്റ കടുവയുടെ ദൃശ്യം ക്യാമറയിൽ നിന്ന് ലഭിച്ചിരുന്നു. ഒലിയോട്ട്‌ വനത്തിൽ സ്ഥാപിച്ച ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഈ മേഖലയിൽ വ്യാപക തിരച്ചിൽ നടന്നത്‌.മയക്കുവെടി വെക്കാനുള്ള മൂന്ന് സംഘങ്ങളും രണ്ട്‌ കുങ്കിയാനകളുടെ സഹായത്തോടെ വനപാലകരും സ്ഥലത്തേക്കെത്തി.കടുവയുടെ സാന്നിദ്ധ്യത്തിന്റെ സൂചനകൾ ലഭിച്ചെങ്കിലും മയക്കുവെടി വെക്കാനുള്ള സാഹചര്യമുണ്ടായില്ല. ജനവാസകേന്ദ്രത്തിൽ ഇടക്കിടെയിറങ്ങിയ കടുവ […]

Continue Reading

നടി പാർവതി തിരുവോത്തിനെ ശല്യം ചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ

നടി പാർവതി തിരുവോത്തിനെ ശല്യം ചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കൊല്ലം സ്വദേശി അഫ്സലാണ് അറസ്റ്റിലായത്. ഇയാൾ തന്നെ പിന്തുടർന്ന് ശല്യം ചെയ്യുന്നതായി നടി പാർവ്വതി പൊലിസിൽ പരാതി നൽകിയിരുന്നു.കൊച്ചി മരട് പൊലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാർവ്വതിയുടെ കോഴിക്കോട്ടെ വീട്ടിലും വൈറ്റിലയിലെ ഫ്ലാറ്റിലുമെത്തി ഇയാൾ ശല്യപ്പെടുത്തിയതായി പരാതിയിൽ പറയുന്നുണ്ട്.

Continue Reading

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 189 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 189 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 90 പേരാണ്.362 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2642 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിൻറെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)തിരുവനന്തപുരം സിറ്റി – 40, 22, 9തിരുവനന്തപുരം റൂറൽ – 2, 0, 7കൊല്ലം സിറ്റി – 0, 0, 0കൊല്ലം റൂറൽ – 9, 9, 18പത്തനംതിട്ട – 25, […]

Continue Reading

സി ആർ പി എഫ് വാരിയേഴ്‌സ് ഏകദിന പരിപാടി സംഘടിപ്പിച്ചു

കണിയാമ്പറ്റ:വയനാട് സി ആർ പി എഫ് വാരിയേഴ്‌സ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കണിയമ്പറ്റയിൽ ഉള്ള ഗവണ്മെന്റ് വൃദ്ധ വികലാംഗ സദനത്തിൽ “ഞങ്ങളുമുണ്ട് കൂടെ…” എന്ന ഏകദിന പരിപാടി സംഘടിപ്പിച്ചു . ഇതിനോടനുബന്ധിച്ചു ശുചീകരണ യജ്ഞവും ഇവിടുത്തെ വയോജനങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകുകയും അവർക്കുവേണ്ടി വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു . ഈ പരിപാടിയുടെ ഉത്ഘാടനം കല്പറ്റ എം എൽ എ ടി. സിദ്ധിഖ് നിർവഹിച്ചു. കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കമല രാമൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് […]

Continue Reading

ജീവ കാരുണ്യ പ്രവർത്തനത്തിനായി AIYF തൃശ്ശിലേരിയിൽ ബിരിയാണി ചലഞ്ച് നടത്തി

തൃശ്ശിലേരിയിൽ വിവിധ ഭാഗങ്ങളിലായി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന രോഗികൾക്ധനസ്മാഹാരത്തിനായി ഫണ്ട്‌ ശേഖരിച്ചു നൽകുന്നതിനായി AIYF തൃശ്ശിലേരിയിൽ ബിരിയാണി ചലഞ്ച് സംഘടപ്പിച്ചു.തിരുനെല്ലി പഞ്ചായത്ത്‌ വാർഡ് മെമ്പർ ബേബി മാസ്റ്റർ. റോജിത് തൃശ്ശി ലേരിക്ക് ബിരിയാണി നൽകി ഉദ്ഘാടനം ചെയ്തു.തിരുനെല്ലി മേഖല സെക്രട്ടറി കെ. ആർ.രതീഷ്, തൃശ്ശിലേരി യൂണിറ്റ് സെക്രട്ടറി ജോബി ആന്റണി , പ്രസിഡന്റ്‌ സനൂപ് വി. സി , വിജേഷ് സാമൂൽ. അതുൽ, വൈശാഖ്.സി,എന്നിവർ നേതൃത്വം നൽകി.

Continue Reading

ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം; സംസ്ഥാനത്ത് 3 ദിവസം പൊലീസിന്റെ കര്‍ശന പരിശോധന

ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തില്‍ സംസ്ഥാനത്ത് 3 ദിവസം പൊലീസിന്റെ കര്‍ശന പരിശോധനയെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍. ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഡിജിപിയുടെ സര്‍ക്കുലര്‍ പുറത്തിറങ്ങി. സംസ്ഥാനാടിസ്ഥാനത്തില്‍ ജാഗ്രത പുലര്‍ത്താന്‍ പൊലീസിനോട് ഡിജിപി അറിയിച്ചു. ശക്തമായ മുന്‍കരുതല്‍ നടപടികള്‍ എടുക്കണം. മൂന്നു ദിവസത്തേക്ക് മതിയായ കാരണങ്ങളുണ്ടെങ്കില്‍ മാത്രമേ പൊലീസുകാര്‍ക്ക് അവധി നല്‍കുകയുള്ളൂ എന്നും പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും സംസ്ഥാനത്ത് എല്ലായിടത്തും വാഹനങ്ങള്‍ പരിശോധിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഇരുഭാഗത്തെയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആളുകളെ നിരീക്ഷിക്കണം. അറസ്റ്റ് വാറണ്ട് നിലവിലുള്ള എല്ലാവരെയും അടിയന്തരമായി […]

Continue Reading

സംസ്ഥാനത്ത് 4 പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഈ നാല് പേരും തിരുവനന്തപുരം ജില്ലയിലാണുള്ളത്.തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യുകെയില്‍ നിന്നെത്തിയ മാതാവ് (41), പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള അമ്മൂമ്മ (67), യുകെയില്‍ നിന്നുമെത്തിയ യുവതി (27), നൈജീരിയയില്‍ നിന്നുമെത്തിയ യുവാവ് (32) എന്നിവര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. 27 വയസുകാരി വിമാനത്തിലെ സമ്പര്‍ക്കപ്പട്ടികയിലുള്ളയാളാണ്. ഇവര്‍ ഡിസംബര്‍ 12നാണ് യുകെയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് […]

Continue Reading