പി.ടി തോമസ് എം.എൽ.എ.യുടെ നിര്യാണത്തിൽ അനുശോചിച്ചു

വെള്ളമുണ്ട: പി.ടി. തോമസ് എം.എൽ.എ.യുടെ നിര്യാണത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വെള്ളമുണ്ട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി അനുശോചന സമ്മേളനം നടത്തി.യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ജുനൈദ് കൈപ്പാണി, പി. ചന്ദ്രൻ ,എം മുരളി മാസ്റ്റർ, പി.കെ. അമീൻ, സി.എം അനിൽകുമാർ, മo ഗലശേരി മാധവൻ മാസ്റ്റർ, കെ.എം പ്രകാശൻ, മൊയ്തു ബാലുശേരി, ടി.കെ. മമ്മൂട്ടി, ഷാജി ജേക്കബ്, പി.സി. റെജി തുടങ്ങിയവർ സംസാരിച്ചു.

Continue Reading

സ്‌ഫോടനം; ലുധിയാന നഗരത്തിൽ 144 പ്രഖ്യാപിച്ചു

പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിൽ നടന്ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ 144 പ്രഖ്യാപിച്ചു. ജനുവരി 13 വരെയാണ് നിയന്ത്രണം.ലുധിയാന നഗരത്തിൽ സുരക്ഷാ പരിശോധന കൂട്ടാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് പൊലീസ് ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ജില്ലാ കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്.സ്‌ഫോടനത്തിൽ ശുചിമുറി പൂർണമായി തകർന്നു. സ്‌ഫോടനത്തിന് പിന്നാലെ പൊലീസ് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി, ഉപമുഖ്യമന്ത്രി എസ്.എസ് രൺധാവാ എന്നിവർ […]

Continue Reading

കാസർകോട് ലോറി മറിഞ്ഞ് 4 മരണം

കാസർകോട് പാണത്തൂരിൽ ലോറി മറിഞ്ഞ് നാലുപേർ മരിച്ചു. കെ.ബാബു, രംഗപ്പു എന്ന സുന്ദരൻ, എംകെ മോഹനൻ, നാരായണൻ എന്നിവരാണ് മരിച്ചത്.മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ലോറിയിലെ തടിയുടെ മുകളിൽ ഇരിക്കുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.ആറുപേരാണ് ലോറിയിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

മിനിനെറ്റ് ചാംപ്യന്‍ഷിപ്പ്;പനമരം ജേതാക്കള്‍

പനമരം: ജില്ലാനെറ്റ് ബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച വയനാട് ജില്ല മിനിനെറ്റ് ചാംപ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജിഎച്ച്എസ്എസ് പനമരം ജേതാക്കളായി. പനമരം ക്രസന്റ് പബ്ലിക് സ്‌കൂളില്‍ വെച്ച് നടന്ന ഫൈനലില്‍ ജിഎച്ച്എസ്എസ് കല്‍പ്പറ്റയെയാണ് പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ജില്ലാ മിനിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജിഎച്ച്എസ്എസ് പനമരം ജേതാക്കളാകുന്നത്. സ്‌കൂളിലെ കായികാധ്യാപകനായ നവാസ്.ടി, നീതു കെ, കോച്ച് സുജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ടീം പരിശീലനം നടത്തുന്നത്.

Continue Reading

ഒമൈക്രോണ്‍: മധ്യപ്രദേശില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു

രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മധ്യപ്രദേശില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് നിയന്ത്രണം.മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്. ആവശ്യമെങ്കില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം അറിയിച്ചു.

Continue Reading

ഒമൈക്രോണ്‍ സാഹചര്യത്തില്‍ കരുതലോടെ ക്രിസ്തുമസ്, ന്യൂ ഇയര്‍; ആഘോഷം ആപത്താക്കരുതെന്ന് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഒമൈക്രോൺ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ഇത്തവണത്തെ ക്രിസ്തുമസ്, ന്യൂ ഇയർ കരുതലോടെ ആഘോഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേർക്കാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്.17 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 10 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമൈക്രോൺ ബാധിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളായ യുകെ 12, ടാൻസാനിയ 3, ഖാന 1, അയർലാൻഡ് 1, ലോ റിസ്‌ക് രാജ്യങ്ങളായ […]

Continue Reading

ക്രിസ്തുമസ്-പുതുവത്സര ചന്ത ആരംഭിച്ചു

വെള്ളമുണ്ട പഞ്ചായത്തിൻ്റെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ ക്രിസ്തുമസ് -പുതുവത്സര ചന്ത ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുധി രാധകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമത്ത് ഇ കെ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി അജയ് ഘോഷ്, സിഡിഎസ് ചെയർപേഴ്സൺ സൗദ എന്നിവർ സംസാരിച്ചു. സീനത്ത്, ഹൈറുനിസ സിഡിഎസിൻ്റെ ചുമതലയുള്ള എം.ഇ.സിമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Continue Reading

വിദ്യാർത്ഥികൾക്ക് ഗോൾഡൻ സ്റ്റാർ ക്ലബ് അംഗത്വം നൽകി ആദരിച്ചു

പിണങ്ങോട് : പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്. സ്കൂളിലെ ഒന്നാം വർഷ പരീക്ഷാഫലം വന്നപ്പോൾ 95 ശതമാനം മാർക്ക് ലഭിച്ച 93 വിദ്യാർത്ഥികൾക്ക് ഗോൾഡൻ സ്റ്റാർ ക്ലബ് അംഗത്വം നൽകി ആദരിച്ചു. പരിപാടിയുടെ ഉദ്ഘാടനം എം എൽ എ അഡ്വ.ടി.സിദ്ദീഖ് നിർവഹിച്ചു. .മുഴുവൻ മാർക്കും നേടിയ നാല് വിദ്യാർത്ഥികൾക്കുള്ള സ്വർണ്ണപ്പതക്കവും മറ്റുള്ളവർക്കുള്ള മൊമെന്റൊയും വിതരണം ചെയ്തു. വിദ്യാഭ്യാസ വിചക്ഷണനും, കെ.എ എസ് റാങ്ക് ഹോൾഡറും അധ്യാപകനുമായ എ.വി.മനോജ്‌ മുഖ്യ പ്രഭാഷണം നടത്തി. പൂർവ്വ വിദ്യാർത്ഥിയും ജെ.എൻ.യു വിൽ ഇംഗ്ലീഷ് വിഭാഗം […]

Continue Reading

കാലത്തിന്റെ കുളമ്പടികള്‍; വേറിട്ട വേദിയായി പ്രശ്നോത്തിരി

വിനോദവും വിജ്ഞാനവും ഇടകലര്‍ത്തി ജില്ലയിലെ ഹൈസ്‌കൂള്‍- ഹയര്‍ സെക്കന്‍ഡറി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ചരിത്ര ക്വിസ് വേറിട്ടതായി. ആസാദി കീ അമൃത് മഹോത്സവത്തില്‍ തലയ്ക്കല്‍ ചന്തു അനുസ്മരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും പനമരം ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ ചരിത്ര ക്വിസ് മത്സരമാണ് ഇന്നലെകളിലൂടെയുള്ള യാത്രയായത്. പഴശ്ശി ഗ്രന്ഥാലയം പ്രവര്‍ത്തകരാണ് ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കിയത്. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും കലാലയങ്ങളില്‍ നിന്നുമുള്ള മുപ്പതോളം ടീമുകള്‍ പനമരം ജി.എല്‍.പി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ക്വിസ് […]

Continue Reading

ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ വിദ്യാര്‍ത്ഥികള്‍ തൊട്ടറിയണം

ചരിത്ര വസ്തുതകള്‍ കാലത്തിനനുരിച്ച് തിരുത്തപ്പെടുമ്പോള്‍ യാഥാര്‍ത്ഥ്യങ്ങളെ തൊട്ടറിയാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിക്കണമെന്ന് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പനമരം ഗ്രാമപഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയാണ് പനമരം ഗവ: ജി.എല്‍.പി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ തലയ്ക്കല്‍ ചന്തു അനുസ്മരണ സെമിനാര്‍ നടന്നത്. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഐതിഹാസിക സമരങ്ങളാണ് പഴശ്ശിരാജ നടത്തിയത്. സമരങ്ങളില്‍ തലയ്ക്കല്‍ ചന്തു അദ്ദേഹത്തിന്റെ വലം കൈയ്യായി പ്രവര്‍ത്തിച്ചു. വയനാട് പനമരത്തെ ബ്രിട്ടീഷ് പോസ്റ്റ് തകര്‍ക്കുവാന്‍ തലയ്ക്കല്‍ ചന്തുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് […]

Continue Reading