ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; പള്ളിമുറ്റത്തെ കൂടാരത്തിന്റെ ചില്ലുകൾ തകർത്തു; പ്രതിഷേധം ശക്തം

കർണാടകയിലെ ചിക്കബെല്ലാപുരയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം. സെൻറ് ജോസഫ് പള്ളിമുറ്റത്തെ കൂടാരത്തിന്റെ ചില്ലുകൾ തകർത്തു. വിവിധയിടങ്ങളിൽ ക്രൈസ്തവ സംഘടനകൾ പ്രതിഷേധ റാലി നടത്തി. 160 വർഷത്തിലേറെ പഴക്കമുള്ള സെൻറ് ജോസഫ് പള്ളിയിലെ സെൻറ് ആൻറണീസ് കൂടാരത്തിന് നേരെയായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചരയോടെയാണ് ആക്രമണം ഉണ്ടായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.ശബ്ദം കേട്ട് പള്ളിവികാരി പുറത്തിറങ്ങി നോക്കിയപ്പോൾ കൂടാരത്തിൻറെ ചില്ലുകൾ തകർന്ന നിലയിലാണ് കണ്ടത്. ഉടനെ പൊലീസിനെ വിവരം അറിയിച്ചു. ആരാണ് അക്രമിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. […]

Continue Reading

സൗദിക്കും ഇന്ത്യക്കുമിടയിൽ എയർ ബബിൾ കരാർ അനുസരിച്ചുള്ള വിമാന സർവീസ് ജനുവരി 1 മുതൽ

സൗദിക്കും ഇന്ത്യക്കുമിടയിൽ എയർ ബബിൾ കരാർ അനുസരിച്ചുള്ള വിമാന സർവീസിന് ജനുവരി ഒന്നു മുതൽ തുടക്കമാകും.പുതിയ തീരുമാനം അനുസരിച്ച് ഇരുരാജ്യങ്ങൾക്കുമിടയിൽ എയർ ബബിൾ കരാർ പ്രകാരം വിമാനങ്ങൾ സർവീസ് നടത്തുമെന്നു റിയാദ് ഇന്ത്യൻ എംബസി അധികൃതർ കൈരളി ന്യൂസിനോട് പറഞ്ഞു .കൊവിഡ് പ്രതിസന്ധി കാരണം ഇന്ത്യ രാജ്യാന്തര സർവീസുകൾക്കുള്ള വിലക്ക് നീട്ടിയിരുന്നു. തുടർന്ന് ഇന്ത്യക്കും സൗദിക്കും ഇടയിൽ ചാർട്ടേഡ് വിമാനങ്ങളുടെ സർവീസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. കൊവിഡ് പ്രോട്ടോക്കോളുകൾ അനുസരിച്ചുളള നിബന്ധനകൾ തുടരും.

Continue Reading

ബി.എസ്.എന്‍.എല്‍ ജീവനക്കാരുടെ കൂട്ടായ്മയില്‍ പ്ലാമൂല, ഓലഞ്ചേരി,വരിനിലം ഓണ്‍ലൈനാകുന്നു

മാനന്തവാടി താലൂക്കിലെ പ്ലാമൂല, ഓലഞ്ചേരി, വരിനിലം എന്നീ ട്രൈബല്‍ കോളനികള്‍, കോഴിക്കോട്-വയനാട് ജില്ലയിലെ ബി.എസ്.എന്‍.എല്‍ ജീവനക്കാരുടെ കൂട്ടായ്മയില്‍ ഓണ്‍ലൈനാകുന്നു. പദ്ധതിയുടെ ഔദ്യോഗിക രേഖകള്‍ ജില്ലാ കലക്ടര്‍ എ.ഗീതയ്ക്ക് കോഴിക്കോട് ബി.എസ്.എന്‍.എല്‍ ജനറല്‍ മാനേജര്‍ സാനിയ അബ്ദുള്‍ ലത്തീഫ് കൈമാറി. ചടങ്ങില്‍ വയനാട് ഡിവിഷണല്‍ എഞ്ചിനീയര്‍ കെ.സുനില്‍, ജീവനക്കാരുടെ പ്രതിനിധികളായ എ.ജി ചന്ദ്രന്‍, സി.ടി. ഉലഹന്നാന്‍, അലക്സ് പോത്തന്‍ എന്നിവര്‍ പങ്കെടുത്തു. ആദിവാസി മേഖലയിലേക്ക് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ എത്തിച്ചു കൊണ്ടാണ് ഇന്റര്‍നെറ്റ് വൈഫൈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ബി.എസ്.എന്‍.എല്‍ […]

Continue Reading

പ്രശസ്ത ചലച്ചിത്ര സംവിധായകൻ കെ.എസ്.സേതുമാധവന്‍ അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിച്ചു. 90 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവൻ ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009ലെ ജെ.സി ഡാനിയേൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. പാലക്കാട് സുബ്രഹ്മണ്യം-ലക്ഷ്മി ദമ്പതികളുടെ മകനായി 1931ലാണ് സേതുമാധവന്‍റെ ജനനം.തമിഴ്‌നാട്ടിലെ വടക്കേ ആർക്കോട്ടിലും പാലക്കാട്ടുമായിരുന്നു ബാല്യം.പാലക്കാട് വിക്ടോറിയ കോളേജിൽ നിന്നും സസ്യശാസ്ത്രത്തിൽ ബിരുദം നേടി. സിനിമയിൽ എത്തിയതു സംവിധായകൻ കെ രാംനാഥിന്‍റെ സഹായി ആയിട്ടായിരുന്നു […]

Continue Reading

യാത്ര നിയന്ത്രണം ജനുവരി 5 വരെ നീട്ടി കുടക് ജില്ല

കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ പേരിൽ മാക്കൂട്ടത്ത് ചെക്പോസ്റ്റ് സ്ഥാപിച്ചു കുടക് ജില്ല ഭരണകൂടം ഏർപ്പെടുത്തിയ യാത്ര നിയന്ത്രണം ജനുവരി 5 വരെ നീട്ടി.150 ദിവസം ആയി തുടരുന്ന നിയന്ത്രണങ്ങൾക്കു എതിരെ ഇരു സംസ്ഥാനങ്ങളിൽ നിന്നും ഉയരുന്ന പ്രതിഷേധങ്ങൾ ഇക്കുറിയും കർണാടക അവഗണിച്ചു. ക്രിസ്മസ് – പുതുവർഷ പരിഗണന നൽകി ഇളവ് നൽകുമെന്ന പ്രതീക്ഷയും വെറുതെയായി. നിയന്ത്രണ വ്യവസ്ഥകൾ അതേപടി പുതുക്കിയതിനാൽ കേരള – കുടക് സ്വകാര്യ ബസ് ഗതാഗതം നിരോധനം ഉൾപ്പെടെ തുടരും. കേരളത്തിൽ നിന്നുള്ളവർക്കു കർണാടകയിൽ […]

Continue Reading

ആലത്തൂര്‍ എസ്റ്റേറ്റ് അന്യംനില്‍പ്പും കണ്ടുകെട്ടലും നിയമം അനുസരിച്ചു പിടിച്ചെടുത്തതിനെതിരായ അപ്പീല്‍ സര്‍ക്കാര്‍ തള്ളി

മാനന്തവാടി താലൂക്കിലെ തൃശിലേരി വില്ലേജില്‍ അന്തരിച്ച ബ്രിട്ടീഷ് പൗരന്‍ ജുബര്‍ട്ട് വാന്‍ ഇംഗന്റെ ഉടമസ്ഥതയിലായിരുന്ന കാട്ടിക്കുളം ആലത്തൂര്‍ എസ്റ്റേറ്റ് 1964ലെ അന്യംനില്‍പ്പും കണ്ടുകെട്ടലും നിയമം അനുസരിച്ചു പിടിച്ചെടുത്തതിനെതിരായ അപ്പീല്‍ സര്‍ക്കാര്‍ തള്ളി. ഭൂമി തിരികെ കിട്ടുവാന്‍ ഇംഗന്റെ ദത്തുപുത്രന്‍ എന്നവകാശപ്പെടുന്ന മൈസൂരു സ്വദേശി മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വര്‍ സമര്‍പ്പിച്ച അപ്പീലാണ് വിശദമായ പരിശോധകള്‍ക്കും വാദം കേള്‍ക്കലിനും ശേഷം ഇന്നലെ തള്ളിയത്. 211 ഏക്കര്‍ വരുന്ന ആലത്തൂര്‍ എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയായി പ്രഖ്യാപിച്ച് 2018 ഏപ്രില്‍ 21നു അന്നത്തെ […]

Continue Reading

‘ലക്ഷദ്വീപ് കാഴ്ചകൾ’ പ്രകാശനം ചെയ്തു

പാലക്കാട് : രവി തൈക്കാടിൻ്റെ യാത്രാ വിവരണമായ ‘ലക്ഷദ്വീപ് കാഴ്ചകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം ധോണി ലീഡ് കോളേജിൽ വച്ച് നടന്നു. കോങ്ങാട് എം എൽ എ അഡ്വ.ശാന്തകുമാരി, വിക്ടോറിയ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.പി മുരളിക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. പാലക്കാടിലെ കലാ- സാംസ്കാരിക-നാടക രംഗങ്ങളിൽ തിളങ്ങി നില്ക്കുന്ന പ്രതിഭയാണ് രവി തൈക്കാടെന്നും മനുഷ്യരെ മനസ്സിലാക്കുന്ന പച്ചയായ മനുഷ്യരുടെ നാടായ ലക്ഷദ്വീപിൽ എത്തിയ അദ്ദേഹം അത് പുസ്തകത്തിലൂടെ ദൃശ്യാവിഷ്കരിച്ചിരിക്കുകയാണ്. ഇതു പോലെ നമ്മിൽ മറഞ്ഞു കിടക്കുന്ന […]

Continue Reading

വയനാട് പ്രസ്സ് ക്ലബ്ബ് ഓഫീസ് സെക്രട്ടറി വാസുദേവന് യാത്രയയപ്പ് നൽകി

കല്‍പ്പറ്റ:വയനാട് പ്രസ്‌ക്ലബില്‍ യാത്രയയപ്പും ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ചു. കഴിഞ്ഞ 14 വര്‍ഷത്തെ സേവനത്തിന് ശേഷം വയനാട് പ്രസ്്ക്ലബില്‍ നിന്നും വിരമിക്കുന്ന ഓഫിസ് സെക്രട്ടറി വാസുദേവന്റെ യാത്രയയപ്പ് പരിപാടി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും പ്രസ്‌ക്ലബ് മുന്‍ പ്രസിഡന്റുമായ ബിനു ജോര്‍ജ് ഉദ്ഘാടന ചെയ്തു. പ്രസ്്ക്ലബ് പ്രസിഡന്റ് കെ സജീവന്‍ അധ്യക്ഷനായി. പ്രസ് ക്ലബ് മുന്‍ സെക്രട്ടറി എം കമല്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും പ്രസ്‌ക്ലബ് മുന്‍ സെക്രട്ടറിയുമായ പി.ഒ ഷീജ എന്നിവര്‍ വാസുദേവനുള്ള ഉപഹാരങ്ങള്‍ കൈമാറി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ […]

Continue Reading

ടോക്കിംഗ്സാന്റയെ നിര്‍മ്മിച്ച് പഴശ്ശിരാജാ കോളേജിലെ മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികൾ

പുൽപള്ളി : സംസാരിക്കുന്ന സാന്താക്ലോസിനെ നിര്‍മിച്ച് പഴശ്ശിരാജ കോളേജ് മാസ്സ് കമ്മ്യൂണിക്കേഷന്‍ & ജേർണലിസം വിഭാഗം വിദ്യാര്‍ത്ഥികള്‍.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സിന്റേയും നൂതന സാങ്കേതികവിദ്യയുടേയും സഹായത്തോടെയാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. അനില്‍കുമാര്‍ കെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. കോളേജ് സി.ഇ.ഒ ഫാ. വര്‍ഗീസ് കൊല്ലമാവുടി, സ്റ്റാഫ് സെക്രട്ടറി അബ്ദുള്‍ ബാരി എന്നിവര്‍ സന്നിഹിതരായിരുന്നു. ടോക്കിംഗ് സാന്റയെ നിര്‍മ്മിച്ച വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പ്രിന്‍സിപ്പല്‍ അഭിനന്ദിച്ചു. വിദ്യാര്‍ത്ഥികളായ അക്ഷയ് ധന്‍ ജോഷി, സച്ചിന്ത് പി.കെ, […]

Continue Reading

കുറ്റ്യാടി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു

കുറ്റ്യാടി :കുറ്റ്യാടി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു വാഹനം പൂർണമായും കത്തി നശിച്ചു. യാത്രക്കാർ അൽഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കൂരാച്ചുണ്ട് നിന്നും വയനാട് വെള്ളമുണ്ടയിലേക്ക് യാത്രക്കാരുമായി വന്ന ട്രാവലറിനാണ് തീപ്പിടിച്ചത്. വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ട ഡ്രൈവർ യാത്രക്കാരെ ഇറക്കിയതിനാൽ വൻ അപകടം ഒഴിവായി ചുരത്തിൽ ആറാം വളവിലാണ് അപകടം ഉണ്ടായത് ഫയർഫോഴ്സ് എത്തുമ്പോഴേക്കും വാഹനം പൂർണമായി കത്തിനശിച്ചു തൊട്ടിൽ പാലം പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

Continue Reading