സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പത്തനംതിട്ട 4, ആലപ്പുഴ 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പത്തനംതിട്ട ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ (32), (40) യു.എ.ഇ.യില്‍ നിന്നും, ഒരാള്‍ അയര്‍ലന്‍ഡില്‍ നിന്നും (28) വന്നതാണ്.ഒരാള്‍ക്ക് (51) സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ച ആണ്‍കുട്ടി (9) ഇറ്റലിയില്‍ നിന്നും ഒരാള്‍ (37) ഖത്തറില്‍ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചയാള്‍ (48) […]

Continue Reading

അമ്പലവയലിൽ വയോധികനെ കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ, രണ്ടു പെൺകുട്ടികൾ കീഴടങ്ങി

കൽപ്പറ്റ : വയനാട് അമ്പലവയലിൽ വയോധികനെ കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ സ്വദേശി 68 വയസുകാരൻ മുഹമ്മദാണ് മരിച്ചത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പൊലീസിന് മുന്നിൽ കീഴടങ്ങി. മുഹമ്മദിന്റെ വാടക വീട്ടിൽ താമസിക്കുന്ന പെൺകുട്ടികളുടെ അമ്മയെ ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം

Continue Reading

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ 51 കാരനാണ് ഒ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. സെന്റിനല്‍ സര്‍വയന്‍സിന്റെ ഭാഗമായി നടത്തിയ ജനിതക പരിശോധനയിലാണ് ഒമൈക്രോണ്‍ സ്ഥീരീകരിച്ചത്.അയല്‍വാസിയായ വിദ്യാര്‍ത്ഥിയുടെ കൊവിഡ് സമ്പര്‍ക്കപ്പട്ടികയിലായതിനാല്‍ ക്വാറന്റൈനിലായിരുന്നു. ഒക്‌ടോബര്‍ ഒമ്പതിനാണ് കോവിഡ് പോസിറ്റീവായത്. തുടര്‍ന്ന് നടത്തിയ ജനിതക പരിശോധനയിലാണ് ഒമൈക്രോണ്‍ സ്ഥീരീകരിച്ചത്. പിതാവ് മാത്രമാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതോടെ സംസ്ഥാനത്ത് ആകെ 38 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.

Continue Reading

ഷാൻ വധക്കേസ്; പ്രതികൾ ഉപയോഗിച്ച വടിവാളുകൾ കണ്ടെത്തി

ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസിൽ നിർണായക തെളിവ് പൊലീസിന് ലഭിച്ചു. കൊലയ്ക്ക് ഉപയോഗിച്ച അഞ്ച് വടിവാൾ ചേർത്തല അരീപ്പറമ്പ് പുല്ലംകുളത്തിന് സമീപം കുറ്റിക്കാട്ടിൽ നിന്ന് അന്വേഷക സംഘം കണ്ടെടുത്തു.കേസിലെ പ്രതിയുമായി ശനിയാഴ്ച വൈകിട്ട് ആറോടെ എത്തിയാണ് തെളിവെടുപ്പ് നടത്തിയത്. ആയുധം ഒളിപ്പിച്ചയിടം പ്രതി പൊലീസിന് കാട്ടിക്കൊടുക്കുകയായിരുന്നു. ആർ എസ് എസ് ശാഖ നടത്തുന്ന സ്ഥലത്തോട് ചേർന്നാണ് ആയുധം ഒളിപ്പിച്ചത്.അഞ്ച് വാളുകളാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കേസില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത അഞ്ച് പ്രതികളുടെ അറസ്റ്റ് ഇന്ന് […]

Continue Reading

കോഴിക്കോട് കൂടുതല്‍ നിക്ഷേപം കൊണ്ടുവരും: ഉറപ്പുമായി എം എ യൂസഫലി

കോഴിക്കോട് കൂടുതൽ നിക്ഷേപം കൊണ്ടുവരുമെന്ന് പ്രമുഖ വ്യവസായി എംഎ. യൂസഫലി. മീഞ്ചന്തയിൽ തുടങ്ങാൻ പോകുന്ന മാളിന്റെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കാൻ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.ആയിരകണക്കിന് ആളുകൾക്ക് ഇതുവഴി പ്രത്യക്ഷമായും പരോക്ഷമായും ജോലി ലഭിക്കുമെന്നും എം.എ. യൂസഫലി പറഞ്ഞു .കോഴിക്കോട്ടെ ചേംബർ ഓഫ് കൊമേഴ്സ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അതേസമയം, കേരളത്തിൽ കൂടുതൽ മാളുകൾ പ്രവർത്തന സജ്ജമാക്കാൻ ഒരുങ്ങിയിരിക്കുകയാണ് പ്രമുഖ ഷോപ്പിങ് കോംപ്ലക്സ് നിർമാതാക്കളായ ലുലു ഗ്രൂപ്പ്. തിരുവന്തപുരത്തും കൊച്ചിക്കും പിന്നാലെ കോഴിക്കോടും കോട്ടയത്തും മാളുകൾ […]

Continue Reading

നവമാധ്യമങ്ങളിലൂടെ സാമൂഹികവിദ്വേഷം പ്രചരണം; ആറ് ദിവസത്തിനിടെ 51 കേസ്

സാമൂഹികവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ നവമാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് 51 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ആറ് ദിവസത്തെ കണക്കാണിത്. ഇന്ന് കൂടുതൽ അറസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടില്ല.ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് എറണാകുളം റൂറല്‍ പോലീസ് ജില്ലയിലാണ് – 14 കേസുകള്‍. മലപ്പുറത്ത് 12 കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സിറ്റി ഒന്ന്, തിരുവനന്തപുരം റൂറല്‍ നാല്, കൊല്ലം സിറ്റി ഒന്ന്, പത്തനംതിട്ട ഒന്ന്, ആലപ്പുഴ രണ്ട്, കോട്ടയം ഒന്ന്, തൃശൂര്‍ സിറ്റി നാല്, തൃശൂര്‍ […]

Continue Reading

ഒമൈക്രോണ്‍ വ്യാപനം; ക്രിസ്മസ് പുതുവത്സരാഘേഷങ്ങള്‍ നിരോധിച്ച് ഡല്‍ഹി സര്‍ക്കാര്‍

ഒമൈക്രോണ്‍ വ്യാപനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ നിരോധിച്ച് ഡല്‍ഹി സര്‍ക്കാര്‍ . എല്ലാ തരം ആഘോഷങ്ങളള്‍ക്കും മറ്റു സാംസ്‌കാരിക പരിപാടികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതായി ഡല്‍ഹി ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.ക്രിസ്മസിനും പുതുവര്‍ഷത്തിനും മുന്നോടിയായി കൊവിഡ്-19 വ്യാപിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ തിരിച്ചറിയാന്‍ ജില്ലാ മജിസ്ട്രേറ്റുകള്‍ക്ക് (ഡിഎം) ഡിഡിഎംഎ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഡല്‍ഹിയില്‍ ഉടനീളം സാമൂഹിക/രാഷ്ട്രീയ/സാംസ്‌കാരിക/മത/ഉത്സവ സംബന്ധമായ എല്ലാ ഒത്തുചേരലുകളും നിരോധിച്ചിരിക്കുന്നു. ഡല്‍ഹിയിലെ എന്‍സിടിയില്‍ ക്രിസ്മസ് അല്ലെങ്കില്‍ ന്യൂ ഇയര്‍ ആഘോഷിക്കുന്നതിനായി സാംസ്‌കാരിക പരിപാടികള്‍/സമ്മേളനങ്ങള്‍ എന്നിവ നടക്കുന്നില്ലെന്ന് എല്ലാ ജില്ലാ […]

Continue Reading

പ്രണയ വിവാഹം: ദുരഭിമാന ആക്രമണം നടത്തിയ കേസില്‍ വധുവിന്‍റെ അച്ഛനും അമ്മയും ക്വട്ടേഷന്‍ സംഘവും പിടിയില്‍

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് ദുരഭിമാന ആക്രമണം നടത്തിയ കേസില്‍ വധുവിന്‍റെ അച്ഛനും അമ്മയും ക്വട്ടേഷന്‍ സംഘവും ഉൾപ്പെടെ ഏഴ് പേർ പിടിയില്‍.കോഴിക്കോട് വെള്ളിമാട് കുന്നില്‍ വരന്‍റെ ബന്ധുവിനെ ആക്രമിച്ച കേസിലാണ് പ്രതികളെ ചേവായൂര്‍ പൊലീസ് പിടികൂടിയത്. പ്രണയ വിവാഹത്തിന് സഹായം നൽകിയെന്നാരോപിച്ചാണ് വരന്‍റെ ബന്ധുവിനെ ആക്രമിച്ചത്.ഡിസംബർ 11നാണ് വധുവിനെ സഹായിച്ചു എന്ന പേരിൽ വരന്‍റെ സഹോദരിയുടെ ഭർത്താവ് കയ്യാലത്തൊടി റിനീഷിനെ ക്വട്ടേഷൻ സംഘം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ റിനീഷ് കോഴിക്കോട് മെഡിക്കഷൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.മുൻപ് രണ്ട് […]

Continue Reading