പുൽപ്പള്ളി ലേബർ കോൺട്രാക്‌റ്റ് സംഘം ജനറൽ ബോഡി

പുൽപള്ളിഃ പുൽപ്പള്ളി ലേബർ കോൺട്രാക്‌ട് കോപ്പറേറ്റീവ് സൊസൈറ്റി വാർഷിക ജനറൽ ബോഡി യോഗം ചേർന്നു.സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽസംഘം പ്രസിഡന്റ്കെ.എ.സ്കറിയ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി,ഡോ.ഗോകുൽ ദേവ്,എം.കെ.ബാലൻ, സോജിഷ് സോമൻ,സജി പെരുമ്പിൽ,കെ.എസ്.സുസ്മിത,ദിവ്യ.കെ എന്നിവർ സംസാരിച്ചു.

Continue Reading

ന്യൂയർ പാർട്ടികൾക്ക് രാത്രി 12 മണി വരെയെങ്കിലും അനുമതി നൽകണം WTA

കൽപ്പറ്റ: കോവിഡ് മഹാമാരിക്ക് ശേഷം ടൂറിസം കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കുകയും ടൂറിസ്റ്റുകൾ വയനാട്ടിലേക്ക് വരാൻ തുടങ്ങുകയും ചെയ്തത് ഈ മേഘലയെ ആശ്രയിച്ച് കഴിയുന്ന പതിനായിരക്കണക്കിന് കുടുംബങ്ങൾ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. എന്നാൽ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകരുടെ എണ്ണം ക്രമീകരിച്ചതിനാൽ നിരവധി പേർ കാഴ്ചകൾ കാണാൻ കഴിയാതെ മടങ്ങിപ്പോകുകയാണ്. ഈ സാഹചര്യം നിലനിൽക്കുമ്പോൾ ന്യൂ ഇയർ പാർട്ടികൾക്ക് 10 മണി വരെ സമയം നിശ്ചയിച്ചത് പുനപരിശോധിക്കണമെന്നും ടൂറിസം കേന്ദ്രങ്ങളിലെ സന്ദർശകരുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും WTA വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ജില്ലാ […]

Continue Reading

ഒമൈക്രോൺ ; നിയന്ത്രണം കർശനമാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര നിർദേശം

രാജ്യത്ത് ഒമൈക്രോൺ കേസുകൾ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ. വ്യാപാര സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കർശന നിയന്ത്രണമാണ് ദില്ലി സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്.രാജ്യത്തെ ഒമൈക്രോൺ കേസുകൾ 700 പിന്നിട്ട സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശം സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്.പ്രതിദിന പോസിറ്റിവിറ്റി നിരക്ക് കൂടിയ സാഹചര്യത്തിലാണ് ദില്ലി സർക്കാർ കർശന നിയന്ത്രണത്തിലേക്ക് കടന്നത്. പുതിയ വാക്സിനുകൾ കൂടി രാജ്യത്ത് പ്രാബല്യത്തിൽ വന്നതോടെ കൊവിഡ് പ്രതിരോധ പ്രവർത്തനം കൂടുതൽ […]

Continue Reading

കിഴക്കമ്പലം അക്രമം ; 10 പേർ കൂടി പിടിയിൽ

എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സ് കമ്പനിയിലെ ജീവനക്കാർ പൊലീസിനെ ആക്രമിച്ച കേസിൽ പത്ത് പേർ കൂടി പിടിയിൽ. സി സി ടി വി ദൃശ്യങ്ങളും മൊബൈൽ ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചതിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതുവരെ 174 പേർ കേസിൽ അറസ്റ്റിലായി.ഇന്നലെ പിടിയിലായ 10 പേരടക്കം 174 പേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മൊബൈൽ ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പൊലിസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.നിലവിൽ അറസ്റ്റിലായ പ്രതികളുടെ ക്രിമിനൽ […]

Continue Reading

ജി എസ് ടി വർദ്ധനവില്‍ പ്രതിഷേധം :ജി എസ് ടി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കല്‍പ്പറ്റ: ടെക്സ്റ്റയിൽ, റെഡിമെയ്ഡ്, പാദരക്ഷാ മേഖലകളിൽ ജനുവരി ഒന്ന് മുതൽ ഏർപ്പെടുത്തുന്ന 12 ശതമാനം നികുതി ഘടനയിൽ പ്രതിഷേധിച്ച് കൊണ്ട് കേരള ടെക്സ്റ്റയിൽ ഗാർമെൻറ്സ് ഡീലേർസ് ആൻ്റ് വെൽഫയർ അസോസിയേഷൻ, കേരള റീട്ടെയിൽ ഫുട് വെയർ അസോസിയേഷൻ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ജി എസ് ടി ഡപ്യൂട്ടി കമ്മീഷണർ ഓഫീസിന് മുമ്പിൽ ധർണ നടത്തി. വൻ വില വര്‍ധനവിന് കാരണമാവുന്നതും ആവശ്യമായ മുന്നൊരുക്കങ്ങളില്ലാതെയും അശാസ്ത്രീയമായ രീതിയില്‍ നികുതി വര്‍ധന നടപ്പാക്കിയതിൽ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. ജില്ലാ പഞ്ചായത്ത് […]

Continue Reading

രാജ്യത്തെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 781 ആയി

രാ​ജ്യ​ത്ത് ഒ​മൈ​ക്രോ​ൺ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 781 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.ദില്ലിയി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഒ​മൈ​ക്രോ​ൺ കേ​സു​ക​ളു​ള്ള​ത്. 238 കേ​സു​ക​ൾ ദില്ലിയി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​പ്പോ​ൾ മ​ഹാ​രാ​ഷ്ട്ര​യി​ൽ 167 കേ​സു​ക​ളു​മാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്.രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 9,195 പേ​ർ​ക്ക് കൂ​ടി കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​ക്കാ​ൾ 44 ശ​ത​മാ​നം കൂടുതൽ കേ​സു​കളാണ് ചൊ​വ്വാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്.7347 പേ​രാ​ണ് പു​തി​യ​താ​യി രോ​ഗ​മു​ക്തി നേ​ടി​യ​ത്. 3,42,51,292 പേ​രാ​ണ് രാ​ജ്യ​ത്ത് ആ​കെ രോ​ഗ​മു​ക്ത​രാ​യ​ത്. 77,002 പേ​രാ​ണ് നി​ല​വി​ൽ […]

Continue Reading

വയോധികനെ കൊന്ന് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച സംഭവം; തെളിവെടുപ്പ് ഇന്ന്

അമ്പലവയല്‍ ആയിരംകൊല്ലിയില്‍ വയോധികനെ കൊന്ന് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ ഇന്ന് തെളിവെടുപ്പ്‌ നടക്കും. മുഹമ്മദ് എന്നയാളാണ് കൊല്ലപ്പെട്ടത്‌.സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത 2 പെണ്‍കുട്ടികള്‍ പോലീസില്‍ കീഴടങ്ങിയിരുന്നു.ഇന്നലെ രാവിലെ 11 മണിയോടെയാണ് കൊലപാതകം നടന്നത്‌. 14ഉം 16 ഉം വയസ്സുള്ള പെൺകുട്ടികൾ ഷെൽട്ടർ ഹോമിലാണ്‌. ഇവരുടെ മാതാവും അറസ്റ്റിലാണ്‌.അമ്മയെ മുഹമ്മദ് ഉപദ്രവിച്ചപ്പോഴുണ്ടായ പിടിവലിക്കിടെ സമീപത്തുണ്ടായിരുന്ന കോടാലി കൊണ്ട് പെണ്‍കുട്ടികള്‍ തലക്കടിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.വലതുകാലിന്‍റെ കാല്‍മുട്ടിന് താഴെ മുറിച്ചുമാറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുറിച്ചുമാറ്റപ്പെട്ട കാലിന്‍റെ ഭാഗം അമ്പലവയലിലെ ആശുപത്രിക്കുന്ന് […]

Continue Reading

കോൺഗ്രസ് സ്ഥാപക ദിനാഘോഷം നടത്തി

മാനന്തവാടി: ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 137-ാം സ്ഥാപക ദിനാഘോഷം നടത്തി. വൈകുന്നേരം 5 മണിയ്ക്ക് ഗാന്ധി പാർക്കിൽ ഇന്ത്യയുടെ ഭൂപടം വരച്ച് അതിന് ചുറ്റം നിന്നാണ് ദിനാഘോഷം നടത്തിയത്. കെ.പി.സി.സി.സെക്രട്ടറി അഡ്വ.എൻ.കെ.വർഗ്ഗീസ് സത്യവാചകം ചൊല്ലി കൊടുത്ത് കേക്ക് മുറിച്ച് ജന്മദിനാഘോഷം നടത്തി. ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.വി.ജോർജ്ജ്, കമ്മനമോഹനൻ, എ.എം.നിശാന്ത്, സിൽവി തോമസ്.വി.വി.നാരായണ വാര്യർ, ജേക്കബ് സെബാസ്റ്റ്യൻ, പി.എം.ബെന്നി, തങ്കമ്മ യേശുദാസ്, സണ്ണി ചാലിൽ, ഡെന്നിസൺ കണിയാരം, സി.കെ.രത്നവല്ലി

Continue Reading

കെ.എസ്.ഇ.ബി. ജീവനക്കാരെ കാട്ടാന ആക്രമിച്ചു

മാനന്തവാടി:കാട്ടിക്കുളം കെ.എസ്.ഇ.ബി. സെക്ഷനിലെ ലൈൻമാൻ ജോണി, വർക്കർ എ.കെ.ഷിബു എന്നിവരെയാണ് ഇന്ന് രാവിലെ എട്ടേകാലോടെ കുറിച്ചിപ്പറ്റയിൽ വെച്ച് കാട്ടാന ആക്രമിച്ചത്. ഇരുവരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബൈക്കിൽ ജോലിക്ക് പോവുകയായിരുന്നു ഇവർ

Continue Reading

ക്രൈം വില്ലൻ പ്രണയം: ഒരു ടോക്സിക്ക് ത്രയം

ഹരിത എം എഴുതുന്നു… 2000 ത്തിൽ ജീവിച്ചിരുന്ന ഒരു ശരാശരി മലയാളിയുടെ പ്രണയഭാവനയെന്നത്‌ കാമുകിയെ സദാ പിന്തുടർന്ന് ശല്യം ചെയ്ത്‌ അവളെക്കൊണ്ട് തന്നെ സ്വീകരിപ്പിക്കുകഎന്നതായിരുന്നു (Stalking).അത് നോർമലൈസ് ചെയ്യാനും കാല്പനികവൽക്കരിക്കാനും അക്കാലത്തിറങ്ങിയ ഭൂരിഭാഗം സിനിമകളും തയ്യാറായിട്ടുമുണ്ട്. പിന്നീട് ഈ വികാരത്തിന് അനേകം വ്യാഖ്യാനങ്ങളും വായനകളും വന്നു പോയി. കാലവും ടെക്നൊളജിക്കൽ കൾച്ചറും മാറുന്നതിനനുസരിച്ച് പ്രണയത്തിന്റെ സിനിമാറ്റിക് ഭാവനകൾക്കും രൂപമാറ്റം ഉണ്ടായി. ഓഫീസിലും വീട്ടിലും എന്നുതുടങ്ങി പോകുന്നിടത്തെല്ലാം പിന്തുടർന്ന് ശല്ല്യം ചെയ്യുന്ന കാമുകന്മാർ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കൂടി […]

Continue Reading