കോവിഡ് സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര സംഘം ജില്ലയില്‍

വയനാട് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര സംഘം ജില്ലയിലെത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡി.എം സെല്‍ അഡൈ്വസര്‍ ഡോ.പി. രവീന്ദ്രന്‍, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. സാങ്കേത് വി. കുല്‍ക്കര്‍ണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി എത്തിയത്. കലക്ടറേറ്റ് മിനികോണ്‍ഫ്രന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എ. ഗീത, എ.ഡി.എം. എന്‍.ഐ ഷാജു, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന, […]

Continue Reading

കേരളത്തില്‍ നാലുപേര്‍ക്കു കൂടി ഒമിക്രോണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. എറണാകുളത്ത് മൂന്ന് പേർക്കും തിരുവനന്തപുരത്ത് ഒരാൾക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യം ഒമിക്രോൺ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ളവരാണ് രോഗം സ്ഥിരീകരിച്ച രണ്ടുപേർ. ഇയാളുടെ ഭാര്യയ്ക്കും ഭാര്യാമാതാവിനുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. മറ്റൊരാൾ എറണാകുളം സ്വദേശിയായ 35-കാരനായ യുവാവാണ്. ഇയാൾ കോംഗോയിൽ നിന്ന് വന്നതാണ്. നാലാമത്തെയാൾ തിരുവനന്തപുരത്ത് യു.കെയിൽനിന്ന് വന്ന 22-കാരിയാണ്.

Continue Reading

കണ്ണൂര്‍ വി സി നിയമനം ശരിവച്ച് ഹൈക്കോടതി

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം ഹൈക്കോടതി ശരിവെച്ചു.നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ജസ്റ്റിസ് അമിത് റാവല്‍ തള്ളി.പുനര്‍ നിയമനത്തിന് സര്‍ച്ച് കമ്മിറ്റി ആവശ്യമില്ലെന്നതടക്കമുള്ള സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് നടപടി. നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്കയച്ച കത്ത് വിളിച്ചു വരുത്തണമെന്ന ഹര്‍ജിക്കാരുടെ ആവശ്യവും കോടതി തള്ളി.

Continue Reading

ടെലിപ്രോംപ്റ്റർ അസിസ്റ്റന്റ് താത്ക്കാലിക നിയമനം

ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിൽ ടെലിപ്രോംപ്റ്റർ അസിസ്റ്റന്റിനെ താത്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്ലസ് ടുവും ടെലിപ്രോംപ്റ്ററിൽ പ്രവൃത്തി പരിചയവുമാണ് യോഗ്യത. മലയാളം, ഇംഗ്‌ളീഷ് ഡിടിപി വേഗത്തിൽ ചെയ്യാനുള്ള പ്രാവീണ്യവും ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ ഡിസംബർ 20ന് രാവിലെ 10.30ന് തിരുവനന്തപുരം ഗവ. സെക്രട്ടേറിയറ്റ് സൗത്ത് ബ്‌ളോക്കിലെ ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് ഡയറക്‌ട്രേറ്റിൽ വാക്ക് ഇൻ ഇന്റർവ്യൂവിനെത്തണം.

Continue Reading

പ്രഥമ എടച്ചന കുങ്കൻ സ്മാരക പുരസ്കാരം എം.എ. വിജയൻ ഗുരുക്കൾക്ക്

കൽപ്പറ്റ.വയനാട് പൈതൃക സംരക്ഷണ കർമസമിതി ഏർപ്പെടുത്തിയ എടച്ചന കുങ്കൻ സ്മാരക പുരസ്കാരത്തിന് എം.എ. വിജയൻ ഗുരുക്കൾ അർഹനായി എന്ന് ബന്ധപ്പെട്ടവര്‍ കല്‍പ്പറ്റയില്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.രണ്ടു നൂറ്റാണ്ടുകൾക്ക് മുമ്പ് വയനാടിന്റെ വിവിധ ഭാഗങ്ങളിൽ കളരികൾ ആരംഭിക്കുകയും അവയെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമാക്കുകയും ചെയ്ത പോരാളിയാണ് എടച്ചന കുങ്കൻ. അദ്ദേഹത്തിന്റെ പേരിലുള്ള പ്രഥമ പുരസ്കാരമാണ് എം.എ വിജയൻ ഗുരുക്കൾക്ക് ലഭിക്കുന്നത്. കഴിഞ്ഞ അരനൂറ്റാണ്ടായി വയനാട്ടിൽ കളരികൾ ആരംഭിക്കുന്നതിനും പ്രചരിക്കുന്നതിനും വേണ്ടി സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തിയത്. നിരവധി ശിഷ്യന്മാരുളള […]

Continue Reading

വയനാട് ജില്ലയില്‍ എബിവിപിക്ക് പുതിയ അമരക്കാര്‍

കല്‍പ്പറ്റ: അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ വയനാട് ജില്ലയിലെ ഈ വര്‍ഷത്തെ ചുമതലകള്‍ പ്രഖ്യാപിച്ചു. പുതിയ ജില്ല പ്രസിഡന്റായി അമര്‍ജിത്ത് കെ.പി യേയും ജില്ല സെക്രട്ടറിയായി അനന്തു വാകേരിയേയും തിരഞ്ഞെടുത്തു. അഭിനവ് വിജയനാണ് പുതിയ ജില്ല ഓഫീസ് സെക്രട്ടറി. സംസ്ഥാന യൂണിവേഴ്‌സിറ്റി കോ ഇന്‍ചാര്‍ജ്ജായി അഖില്‍ കെ.പവിത്രനും സംസ്ഥാന എസ്.എഫ്.ഡി ഇന്‍ചാര്‍ജ്ജായി അഭിനവ് തൂണേരിയും തിരഞ്ഞെടുക്കപ്പെട്ടു. ശരണ്യ പി.ആര്‍ ശിവജിത്ത് എം എന്നിവരാണ് ജില്ലയില്‍ നിന്നുള്ള പുതിയ സംസ്ഥാന സമിതി അംഗങ്ങള്‍

Continue Reading

കൂനൂർ ഹെലികോപ്​ടർ അപകടം: ചികിത്സയിലായിരുന്ന ഗ്രൂപ്പ്​ ക്യാപ്​റ്റൻ വരുൺ സിങ്​ അന്തരിച്ചു

ബംഗളൂരു: കുനൂർ ഹെലികോപ്​ടർ അപകട​ത്തിൽ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന ക്യാപ്​റ്റൻ വരുൺ സിങ്​ അന്തരിച്ചു. ബംഗളൂരുവിലെ കമാൻഡ്​ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്​ മരണം.  സംയുക്​ത സൈനിക മേധാവി ബിപിൻ റാവത്ത്​ ഉൾപ്പടെയുള്ള 13 പേർ അപകട ദിവസം തന്നെ മരിച്ചിരുന്നു. അപകടത്തിൽ നിന്ന്​ രക്ഷപ്പെട്ട വരുൺ സിങ്ങിനെ വിദഗ്​ധ ചികിത്സക്കായി കൂനൂരിൽ നിന്നും പ്രത്യേക വിമാനത്തിൽ ബംഗളൂരുവിലെ ആശുപത്രിയിലെത്തിക്കുകയും ചെയ്​തിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് കൂനൂരിൽ ഹെലികോപ്ടർ തകർന്ന് അപകടമുണ്ടായത്. സംയുക്​ത സൈനിക മേധാവി ബിപിൻ റാവത്തിന്‍റെ വെല്ലിങ്ടണിലെ യാത്രക്കിടെയായിരുന്നു രാജ്യത്തെ […]

Continue Reading

വന്യമൃഗ ശല്യത്തിന് ശ്വാശ്വത പരിഹാരം കാണാൻ വനം മന്ത്രിയോട് ആവശ്യപ്പെടും : ലതികാ സുഭാഷ്

കൽപ്പറ്റ : വയനാട്ടിലെ കുറുക്കൻമൂലയിലും മറ്റു പ്രദേശങ്ങളിലും ഏറെ നാളായി തുടരുന്ന വന്യമൃഗ ശല്യത്തിന് ശ്വാശ്വത പരിഹാരം കാണേണ്ടതിന്റെ ആവശ്യകത എൻ.സി.പി. സംസഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ് വനം വകുപ്പ് മന്ത്രിയെ നേരിൽ കണ്ടു അറിയിക്കും . നാഷണലിസ്റ് മഹിളാ കോൺഗ്രസ് കൽപ്പറ്റയിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ . ഇന്നത്തെ സാമൂഹിക വ്യവസ്ഥയിൽ മാറ്റം വരുത്തുന്നതിന് സ്ത്രീകൾക്ക് ഉള്ള പങ്ക് വളരെ പ്രാധാന്യമുള്ളതാണെന്നു അവർ ഓർമ്മിപ്പിച്ചു . പാർട്ടിയിലേക്ക് പുതിയതായി കടന്നു വന്ന പൂതാടി […]

Continue Reading

എല്ലാവരും ഭൂമിയുടെ അവകാശികള്‍  ജില്ലയിലെ ആദിവാസി ഭൂവിതരണം ത്വരിതപ്പെടുത്തും   – മന്ത്രി കെ.രാധാകൃഷ്ണന്‍

കല്‍പ്പറ്റ : ജില്ലയിലെ ഭൂരഹിതരായ എല്ലാവര്‍ക്കും ഭൂമി നല്‍കാനുളള നടപടികള്‍ വേഗത്തിലാക്കുമെന്ന് പട്ടികജാതി പട്ടിക വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. കല്‍പ്പറ്റ അമൃദില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ 3595 പേര്‍ക്കാണ് ഇനി ഭുമി ലഭിക്കാനുള്ളത്. ഇവര്‍ക്ക് കഴിയുന്നത്ര വേഗത്തില്‍ ഭൂമി നല്‍കാനുളള നടപടികള്‍ പട്ടിക വര്‍ഗ വികസന വകുപ്പ് ഊര്‍ജ്ജിതപ്പെടുത്തും. ആദിവാസി കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഭൂമി വാസയോഗ്യമായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ഇത്തരം ഭൂമി കണ്ടെത്തി […]

Continue Reading

വസ്ത്ര വിതരണം നടത്തി കൈത്താങ്ങായി

വേയ്വ്സ് ചാരിറ്റബിൾ സൊസൈറ്റി വയനാടും, വിശപ്പ് വാട്സാപ്പ് കൂട്ടായ്മ ഒളവണ്ണയുമായി സഹകരിച്ച് , ആറാട്ടുതറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 370 ഓളം വരുന്ന കുട്ടികൾക്ക് വസ്ത്ര വിതരണം നടത്തി.ലിസി പി ജെ ഹെഡ്മിസ്ട്രസ്സ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വേവ്യ്സ് വയനാട് ചെയർമാൻ കെ എം ഷിനോജ് അധ്യക്ഷനായി ,മാനന്തവാടി നഗരസഭ അധ്യക്ഷ സി കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. മാനന്തവാടി തഹസിൽദാർ ജോസ് പോൾ ചിറ്റിലപ്പള്ളി വസ്ത്ര വിതരണം ഉദ്ഘാടനം ചെയ്തു , വിശപ്പ് വാട്സാപ്പ് […]

Continue Reading