പയ്യമ്പള്ളി പുതിയടത്ത് നാട്ടുകാർ കടുവയെ കണ്ടു; നാട്ടുകാർ വിവരമറിയിച്ചിട്ടും വനം വകുപ്പ് അധികൃതർ എത്തിയില്ലെന്നു പരാതി.പുതിയിടത്ത് സംഘർഷാവസ്ഥ
പ്രദേശത്ത് ഇന്നലെ കടുവയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ അറിയിച്ചെങ്കിലും വനം വകുപ്പ് ഈ പ്രദേശത്ത് പരിശോധന നടത്താൻ തയ്യാറായില്ലെന്ന് ആരോപിച്ചാണ് നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തിരിഞ്ഞത്. കടുവ കൂടുതൽ ജന സാന്ദ്രതയുള്ള പ്രദേശത്തേക്ക് കടന്നതോടെ പ്രശ്നം കൂടുതൽ സങ്കീര്ണമാകുകയാണ്. ഇപ്പോൾ പയ്യമ്പള്ളി പുതിയിടം ഭാഗത്ത് വനം വകുപ്പ് വ്യാപക തെരച്ചിൽ നടത്തുകയാണ്.ഇന്നലെ സംഭവം അറിയിച്ചിട്ടും വനം വകുപ്പ് അധികൃതർ വേണ്ട മുൻകരുതലുകൾ എടുത്തില്ലെന്ന് ഡിവിഷൻ കൗൺസിലർ വിപിൻ വേണുഗോപാൽ ആരോപിച്ചു.
Continue Reading