സംസ്ഥാനത്ത് ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ രാത്രി 10 മുതൽ രാവിലെ 5 വരെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിൽ നിന്ന് ശബരിമല, ശിവഗിരി തീർത്ഥാടനങ്ങളെയും തീർത്ഥാടകരെയും ഒഴിവാക്കി സർക്കാർ ഉത്തരവായി. പത്തനംതിട്ട, തിരുവനന്തപുരം ജില്ലാ കളക്ടർമാരുടെ നിർദ്ദേശം പരിഗണിച്ചാണ് തീരുമാനം.
അതേസമയം അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കൈയില്‍ കരുതണം. ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉള്‍പ്പെടെ നടത്തുന്ന പരിപാടികള്‍ക്കും നിയന്ത്രണമുണ്ട്. ആള്‍ക്കൂട്ട പരിപാടികളൊന്നും രാത്രി പത്തു മണി മുതല്‍ രാവിലെ അഞ്ച് വരെ അനുവദിക്കില്ലെന്നും ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.
