ഒമൈക്രോണ്‍ വ്യാപനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ നിരോധിച്ച് ഡല്‍ഹി സര്‍ക്കാര്‍ . എല്ലാ തരം ആഘോഷങ്ങളള്‍ക്കും മറ്റു സാംസ്‌കാരിക പരിപാടികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതായി ഡല്‍ഹി ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
ക്രിസ്മസിനും പുതുവര്‍ഷത്തിനും മുന്നോടിയായി കൊവിഡ്-19 വ്യാപിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ തിരിച്ചറിയാന്‍ ജില്ലാ മജിസ്ട്രേറ്റുകള്‍ക്ക് (ഡിഎം) ഡിഡിഎംഎ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഡല്‍ഹിയില്‍ ഉടനീളം സാമൂഹിക/രാഷ്ട്രീയ/സാംസ്‌കാരിക/മത/ഉത്സവ സംബന്ധമായ എല്ലാ ഒത്തുചേരലുകളും നിരോധിച്ചിരിക്കുന്നു. ഡല്‍ഹിയിലെ എന്‍സിടിയില്‍ ക്രിസ്മസ് അല്ലെങ്കില്‍ ന്യൂ ഇയര്‍ ആഘോഷിക്കുന്നതിനായി സാംസ്‌കാരിക പരിപാടികള്‍/സമ്മേളനങ്ങള്‍ എന്നിവ നടക്കുന്നില്ലെന്ന് എല്ലാ ജില്ലാ മജിസ്ട്രേറ്റുകളും ഡിസിപിമാരും ഉറപ്പാക്കണമെന്നുമാണ് ഡിഡിഎംഎ ഉത്തരവില്‍ പറയുന്നത്.
അതേസമയം, കൊവിഡ് വ്യാപനം വര്‍ദ്ധിക്കാതിരിക്കാനായി എല്ലാ ഡിഎംമാരും ഡിസിപികളും കൊവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കണമെന്നും അത് ഉറപ്പ് വരുത്തുന്നതിനായി പൊതു സ്ഥലങ്ങളില്‍ ആവശ്യമായ എന്‍ഫോഴ്സ്മെന്റ് ടീമുകളെ ഫീല്‍ഡില്‍ വിന്യസിക്കണമെന്നും ഉത്തരവില്‍ പറയുന്നു.