യാത്ര നിയന്ത്രണം ജനുവരി 5 വരെ നീട്ടി കുടക് ജില്ല

Wayanad

കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ പേരിൽ മാക്കൂട്ടത്ത് ചെക്പോസ്റ്റ് സ്ഥാപിച്ചു കുടക് ജില്ല ഭരണകൂടം ഏർപ്പെടുത്തിയ യാത്ര നിയന്ത്രണം ജനുവരി 5 വരെ നീട്ടി.150 ദിവസം ആയി തുടരുന്ന നിയന്ത്രണങ്ങൾക്കു എതിരെ ഇരു സംസ്ഥാനങ്ങളിൽ നിന്നും ഉയരുന്ന പ്രതിഷേധങ്ങൾ ഇക്കുറിയും കർണാടക അവഗണിച്ചു. ക്രിസ്മസ് – പുതുവർഷ പരിഗണന നൽകി ഇളവ് നൽകുമെന്ന പ്രതീക്ഷയും വെറുതെയായി. നിയന്ത്രണ വ്യവസ്ഥകൾ അതേപടി പുതുക്കിയതിനാൽ കേരള – കുടക് സ്വകാര്യ ബസ് ഗതാഗതം നിരോധനം ഉൾപ്പെടെ തുടരും.

കേരളത്തിൽ നിന്നുള്ളവർക്കു കർണാടകയിൽ പ്രവേശിക്കാനായി യാത്രക്കാർക്കു 72 മണിക്കൂറിനുള്ളിലും ചരക്കു വാഹന ജീവനക്കാർക്കു 7 ദിവസത്തിനുള്ളിലും എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. 2 ഡോസ് വാക്സിൻ സ്വീകരിച്ചവരെ കടത്തി വിടണമെന്നും ആർടിപിസിആർ നിബന്ധന പിൻവലിക്കണമെന്നും ഉള്ള ആവശ്യമാണു 150–ാം ദിവസവും തള്ളിയത്. ജോലി, വിദ്യാഭ്യാസ, കൃഷി ആവശ്യങ്ങൾക്കായി കർണാടകയിൽ കഴിയുന്ന ലക്ഷക്കണക്കിനു മലയാളികളാണു ഇളവ് ഇല്ലാത്തതിന്റെ ദുരിതം കൂടുതൽ അനുഭവിക്കേണ്ടി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *