പനമരം: ജില്ലാനെറ്റ് ബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച വയനാട് ജില്ല മിനിനെറ്റ് ചാംപ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജിഎച്ച്എസ്എസ് പനമരം ജേതാക്കളായി. പനമരം ക്രസന്റ് പബ്ലിക് സ്‌കൂളില്‍ വെച്ച് നടന്ന ഫൈനലില്‍ ജിഎച്ച്എസ്എസ് കല്‍പ്പറ്റയെയാണ് പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ജില്ലാ മിനിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജിഎച്ച്എസ്എസ് പനമരം ജേതാക്കളാകുന്നത്. സ്‌കൂളിലെ കായികാധ്യാപകനായ നവാസ്.ടി, നീതു കെ, കോച്ച് സുജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ടീം പരിശീലനം നടത്തുന്നത്.
