വെള്ളമുണ്ട പഞ്ചായത്തിൻ്റെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ ക്രിസ്തുമസ് -പുതുവത്സര ചന്ത ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുധി രാധകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമത്ത് ഇ കെ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി അജയ് ഘോഷ്, സിഡിഎസ് ചെയർപേഴ്സൺ സൗദ എന്നിവർ സംസാരിച്ചു. സീനത്ത്, ഹൈറുനിസ സിഡിഎസിൻ്റെ ചുമതലയുള്ള എം.ഇ.സിമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
