മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ “പ്രയാണം സംഘടനാ ശാക്തീകരണ കാമ്പയിനിന്റെ ഭാഗമായ യൂണിറ്റ് സംഗമങ്ങൾ ഉത്സവഛായ പകർന്ന അന്തരീക്ഷത്തിൽ പഞ്ചായത്ത് കളിൽ തുടങ്ങി വെച്ചു. ഇനി മണ്ഡലെത്തിലെ എഴുപത് ഇടങ്ങളിലേക്ക് ഇത് പരന്നൊഴുകും.
നിയോജക മണ്ഡലംകമ്മിറ്റി നൽകിയ മാതൃകയിൽ സംവിധാനിപ്പിച്ച പരിപാടികൾ ഓരോന്നും ഒന്നിനൊന്ന് മികച്ച് നിന്നു.
മാനന്തവാടി, പനമരം, എടവക, തിരുനെല്ലി, തവിഞ്ഞാൽ, തൊണ്ടർനാട്, വെള്ളമുണ്ട പഞ്ചായത്തുകളിൽസംഘാടനം ഏറെ പ്രൗഢമായിരുന്നു. പുതിയ കാലം പുതിയ ഭാവം ” എന്ന പ്രമേയത്തിൽ മൂന്ന് ഘട്ടങ്ങളിലായി ആറു മാസം നീണ്ടു നിൽക്കുന്ന, മണ്ഡലത്തിലെ മുഴുവൻ ശാഖകളിലുമായി നടത്തുന്ന ശാഖാ ശാക്തീകരണ ക്യാമ്പയിൻ ഒന്നാം ഘട്ടം പൂർത്തിയായി. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും മാനന്തവാടി മുനിസിപ്പാലിറ്റിയിലും ഉദ്ഘാടനങ്ങൾ വളെരെ വിപുലമായ രീതിയിൽ നടന്നു. മാനന്തവാടിയിൽ സംസ്ഥാന യൂത്ത് ലീഗ് ട്രഷറർ പി.ഇസ്മായിൽ, പനമരത്ത് സഫുവാൻ വെളളമുണ്ട, എടവകയിൽ ഉവൈസ് എടവെട്ടൻ, തൊണ്ടർനാട് പി.കെ സലാം, തിരുനെല്ലി ജാഫർ മാസ്റ്റർ, തവിഞ്ഞാൽ പി.കെ ഷൗക്കത്തലി,
വെള്ളമുണ്ടയിൽ ഷമീം പാറക്കണ്ടി എന്നിവർ ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ ഹാരിസ് കാട്ടികുളം, ശിഹാബ് മലബാർ, അസീസ് വെള്ളമുണ്ട,
കബീർ മാനന്തവാടി,
മുസ്തഫ പാണ്ടിക്കടവ്,
മോയി കട്ടയാട്,
അർഷാദ് ചെറ്റപ്പാലം, സാലിഹ് ദയരോത്ത്,
ഹാരിസ് പുഴക്കൽ
ജലീൽ പടയൻ, അസീസ് വി.പി,
ആശിഖ് എം കെ, ഇബ്രഹീം സി.എച്ച്,
ആശിഖ് നുച്ചിയൻ എന്നിവർ വിവിധ പഞ്ചായത്തുകളിൽ പങ്കെടുത്തു. ശാഖകളിൽ പ്രയാണം ക്യാമ്പയിൻ പനമരം പഞ്ചായത്തിലെ വെളുമ്പുകണ്ടം – അഞ്ചുകുന്ന്
പനമരം ടൗൺ
എടവക പഞ്ചായത്തിലെ രണ്ടേ നാല് . പാണ്ടിക്കടവിലും മാനന്തവാടി ചെറ്റപ്പാലത്തും പൂർത്തിയായി. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ അറുപത്തി ഏഴ് ശാഖകളിലും ക്യാമ്പയിൻ നടക്കും. ജില്ലാ മണ്ഡലം നേതാക്കൾ പങ്കെടുക്കും
