വിഷ്ണുവിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണം: കേരള പ്രവാസി സംഘം

Wayanad

സുൽത്താൻ ബത്തേരി: സൗദി അറേബ്യയിലെ ദമ്മാമിൽ മരണപ്പെട്ട മീനങ്ങാടി സ്വദേശി വിഷ്ണു കണ്ണന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കേരള പ്രവാസി സംഘം വയനാട് ജില്ലാ സെക്രട്ടറി കെ കെ നാണു, ബത്തേരി ഏരിയ സെക്രട്ടറി സരുൺ മാണി എന്നിവർ ആവശ്യപ്പെട്ടു. ദമ്മാമിനടുത്തുള്ള അൽ ഖത്തീഫ് സഫ്‌വയിലെ മലയാളി കൊല്ലം സ്വദേശിയായ ജോബിയുടെ ഉടമസ്ഥതയിലുള്ള കഫെറ്റിരിയയിലാണ് വിഷ്ണു ജോലി ചെയ്തിരുന്നത്. തൊഴിലുടമയുടെ മാനസികവും, ശാരീരികവുമായ പീഢനങ്ങളാണ് വിഷ്ണുവിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് വിഷ്ണുവിന്റെ ശബ്ദസന്ദേശങ്ങളിൽ നിന്നും വ്യക്തമാകുന്നത്. സൗദിയിലുള്ള ഇന്ത്യൻ എംബസ്സി അധികൃതർക്ക് ഇത് സംബന്ധിച്ച പരാതി നൽകിയിട്ടുണ്ട്.
വിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവണമെന്ന് കേരള പ്രവാസി സംഘം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *