വെള്ളമുണ്ട: വയനാട്ടിലെ സാംസ്‌കാരിക ധാർമ്മിക മുന്നേറ്റത്തിന്റെ നിശബ്ദ പോരാളിയും മതേതര ജിഹ്വയുമായ മാതൃകാ വ്യക്തിത്വമായിരുന്നു കൈപ്പാണി അബൂബക്കർ ഫൈസിയെന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അഭിപ്രായപ്പെട്ടു.
വെള്ളമുണ്ട പൗര സമിതി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, അൽഫുർഖാൻ പ്രസിഡന്റ് ജസീൽ അഹ്‌സനി,
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.എം.അനിൽകുമാർ,കെ.തോമസ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ പി.എ.ആലി ഹാജി,പി.മുഹമ്മദ്,വി.എസ്.കെ.തങ്ങൾ,
ബ്ലോക്ക് മെമ്പർ വി.ബാലൻ,
എ.ജോണി(സി.പി.ഐ.എം)
കെ.മമ്മൂട്ടി നിസാമി( എസ്.കെ.എസ്.എസ് .എഫ് ) കെ.സി.അസീസ്( മുസ്‌ലിം ലീഗ് )ടി.കെ മമ്മൂട്ടി(ഐ.എൻ സി),
പി.പ്രകാശൻ(ബി.ജെ.പി),
പ്രേംരാജ് ചെറുകര(ജനതാദൾ എസ്),പി.എസ്.ഉമ്മർ(പി.ഡി.പി ),കെ.പി.ശശികുമാർ (കോൺഗ്രസ് എസ്)
സിദ്റ കോളേജ് മേധാവി ഡോ റൗഫ്
എന്നിവർ സംസാരിച്ചു.