ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനും സൈനികർക്കും പടിഞ്ഞാറത്തറ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്ക്കൂൾ ശ്രദ്ധാഞ്ജലിയർപ്പിച്ചു. സ്കൂളിലെ എസ്.പി.സി യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്.
പ്രിൻസിപ്പാൾ പി.പി ശിവ സുബ്രമണ്യൻ സ്മരണാഞ്ജലി സന്ദേശം നൽകി. സി.പി.ഒ അനിൽ, എം രമേഷൻ, പി.വി സുമേഷ് ,പി.ടി.എ പ്രസിഡണ്ട് ജോയി എന്നിവർ പങ്കെടുത്തു
