വൈത്തിരി: സി.പി.ഐം വയനാട് ജില്ല സെക്രട്ടറിയായി പി.ഗഗാറിന്‍ തുടരും. വൈത്തിരിയില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിലാണ് പി ഗഗാറിനെ രണ്ടാം തവണയും സെക്രട്ടറിയായി തെരഞ്ഞെടുത്തത്. വൈത്തിരി പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും മുമ്പ് ഗഗാറിന്‍ വഹിച്ചിട്ടുണ്ട്.
