വൈത്തിരി: രഹസ്യ വിവരത്തെ തുടര്‍ന്നു വൈത്തിരി എസ്.ഐ ഇ. രാംകുമാറുംസംഘവും, വയനാട് എസ്പിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും,
നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി രജികുമാറിന്റെനേതൃത്വത്തില്‍ പഴയ വൈത്തിരിയിലെ ഒരു ഹോം സ്‌റ്റേയില്‍ നടത്തിയ പരിശോധനയില്‍ അതിമാരക മയക്കുമരുന്ന് വിഭാഗത്തില്‍ പെട്ട എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി സിനിമാസീരിയല്‍ അഭിനേതാവായ എറണാകുളം കടമക്കുടി മൂലമ്പള്ളി പനക്കല്‍ വീട്ടില്‍ പി.ജെ ഡെന്‍സണ്‍ (44) നെ അറസ്റ്റ് ചെയ്തു.
