കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം ഹൈക്കോടതി ശരിവെച്ചു.നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ജസ്റ്റിസ് അമിത് റാവല്‍ തള്ളി.
പുനര്‍ നിയമനത്തിന് സര്‍ച്ച് കമ്മിറ്റി ആവശ്യമില്ലെന്നതടക്കമുള്ള സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് നടപടി. നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്കയച്ച കത്ത് വിളിച്ചു വരുത്തണമെന്ന ഹര്‍ജിക്കാരുടെ ആവശ്യവും കോടതി തള്ളി.