മേപ്പാടി പുനർജനി ആയൂർവേദ സഹകരണ ആശുപത്രിയിൽ ആയുർവേദ പഞ്ചകർമ്മ തെറാപ്പിസ്റ്റ്, നേഴ്‌സിങ് കോഴ്സുകൾ പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സൗജന്യ നേത്രപരിശോധന ക്യാമ്പും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ബിന്ദു നിർവഹിച്ചു. ചടങ്ങിൽ ആശുപത്രി പ്രസിഡന്റ് ജോബിഷ്‌കുര്യൻ അധ്യക്ഷനായി. വി ഹാരിസ്, ഡോ. ജാസിത്‌മൻസൂർ കല്ലങ്കോടൻ എന്നിവർ സംസാരിച്ചു. കെ എ അനിൽകുമാർ സ്വാഗതവും കെ വിനോദ് നന്ദിയും പറഞ്ഞു. പുതിയ ബാച്ചിലേക്കുള്ള ക്ലാസുകൾ ജനുവരി ഒന്നിന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
