മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ് നടത്തി

Wayanad

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തി. കമ്മീഷന്‍ അംഗം കെ. ബൈജുനാഥിന്റെ അധ്യക്ഷതയിൽ നടന്ന സിറ്റിംഗില്‍ 34 കേസുകള്‍ പരിഗണിച്ചു. 12 കേസുകള്‍ പരിഹരിച്ചു. പുതിയതായി ലഭിച്ച 3 കേസുകളും സിറ്റിംഗിൽ പരിഗണിച്ചിരുന്നു. ആദിവാസികളെ കള്ളക്കേസിൽപ്പെടുത്തി എന്ന പരാതിയിൽ ഡി.വൈ.എസ്.പിയിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടു. അക്രമത്തിനിരയായ ഓട്ടോഡ്രൈവർ തെളിവുകൾ സഹിതം പരാതി നൽകിയിട്ടും പോലീസ് സ്വീകരിച്ചില്ലെന്ന പരാതിയിൽ ജില്ലാ പോലീസ് സൂപ്രണ്ടിനോട് മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് വന്ന പരാതിയിൽ വനിതാ ശിശു വികസന വകുപ്പ് ഓഫീസറോട് വിശദീകരണം തേടി.

Leave a Reply

Your email address will not be published. Required fields are marked *