കേന്ദ്ര സംസ്ഥാന സര്‍ക്കാറിന്റെ ധനസഹായത്തോടെ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന പഠ്‌ന ലിഖ്‌ന അഭിയാന്‍ സാക്ഷരതാ പദ്ധതിയ്ക്ക് സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ. രമേശ് നിർവ്വഹിച്ചു. സംസ്ഥാനത്ത് വയനാട് ഉൾപ്പെടെ ആകെ അഞ്ച് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സാക്ഷരതാ മിഷന്‍ അസിസ്റ്റൻ്റ് ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.കെ. സഹദേവന്‍, ടോം ജോസ്, ശ്യാമില ജുനേസ്, കെ. റഷീദ്, നിഷ, കൗണ്‍സിലര്‍മാർ, നഗരസഭ സെക്രട്ടറി അലി അസ്ഹര്‍, ആദിവാസി സാക്ഷരതാ നഗരസഭ കോര്‍ഡിനേറ്റര്‍ അരവിന്ദന്‍ മങ്ങാട്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംഘടന പ്രതിനിധികള്‍, കുടുംബശ്രീ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.