സംസ്ഥാനത്തെ പൊതുവിപണയിൽ പല പച്ചക്കറികളുടേയും വില നൂറ് കടന്നു. തക്കാളി, മുരിങ്ങയ്ക്ക, അമര, വഴുതന, പയർ, ബീൻസ്, വെള്ളരി എന്നവയുടെ വിലയാണ് നൂറ് കടന്നത്. കോവയ്ക്ക, ബീറ്റ്റൂട്ട്, കോളിഫ്ളവർ, വെണ്ട, പാവയ്ക്ക എന്നിവയുടെ വില നൂറിനോടടുത്തു. മഴകാരണം ഇതര സംസ്ഥാനങ്ങളിൽ വിളവ് കുറയുകയും കേരളത്തിലേക്ക് ആവശ്യത്തിന് പച്ചക്കറി എത്താതാവുകയും ചെയ്തതാണ് വിലക്കയറ്റത്തിന് കാരണം.
