അംഗീകാരത്തിൻ്റെ നിറവിൽ മീനങ്ങാടി ആയുർവേദ ഡിസ്പെൻസറി

Wayanad

കേരള ആയുഷ് വകുപ്പിൻ്റെ കേരള അക്രഡിറ്റേഷൻ സ്റ്റാൻ്റേർഡൈസേഷൻ ഓഫ് ഹെൽത്ത് കെയർ (കാഷ്) അംഗീകാരം ലഭിക്കുന്ന ജില്ലയിലെ ആദ്യത്തെ ഡിസ്പെൻസറിയായി മീനങ്ങാടി ആയൂർവ്വേദ ഡിസ്പെൻസറിയെ തിരഞ്ഞെടുത്തു. ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സംസ്ഥാനത്തെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളുടെ ഗുണനിലവാരമുള്ള സേവനങ്ങൾ നൽകുന്ന അംഗീകാരമാണ് കാഷ്. ഗ്രാമ പഞ്ചായത്തിൻ്റ നൂതന പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതിലൂടെയും, പൊതുജനങ്ങൾക്ക് മികവാർന്ന സേവനങ്ങൾ നൽകുന്നതിലൂടെയും കേന്ദ്ര സർക്കാറിൻ്റെ ആയുഷ്മാൻ ഭാരത് വെൽനസ് സെൻറർ എന്ന പദവിയും ഡിസ്പെൻസറിയ്ക്ക് ലഭിച്ചിട്ടുണ്ട്.

ഡിസ്പെൻസറിക്ക് ലഭിച്ച അംഗീകാരപത്രം ആയൂർവ്വേദ ഡയറക്ടർ ഡോ കെ.എസ്. പ്രിയയിൽ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ.വിനയൻ, മെഡിക്കൽ ഓഫീസർ ഡോ. സൗമ്യ ചന്ദ്രൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പരിപാടിയിൽ കെ.പി. നുസറത്ത്, ടി.പി. ഷിജു, മെഡിക്കൽ ഓഫീസർ ഡോ. എസ്.ആർ ബിന്ദു, സീനിയർ സൂപ്രണ്ട്മാരായ എം.എസ്. വിനോദ്, ശ്രീകല, ഡോ. അനീന പി. ത്യാഗരാജ്, പി.ആർ.ദിലീപ് കുമാർ, എം.ആർ. ശശിധരൻ, ഉഷാ രാജേന്ദ്രൻ, ശാന്തി സുനിൽ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *