മാനന്തവാടി താലൂക്കിലെ നവസംരംഭകരെ കണ്ടെത്തുന്നതിനായി സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാവശ്യമായ വിവിധ ലൈസന്‍സുകള്‍, രജിസ്ട്രേഷന്‍, വ്യവസായ വകുപ്പില്‍ നിന്നും നല്‍കി വരുന്ന സേവനങ്ങള്‍, വിവിധ സ്വയം തൊഴില്‍ പദ്ധതികള്‍ എന്നിവ സംബന്ധിച്ച് നിക്ഷേപക സംഗമം സംഘടിപ്പിച്ചു. മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ വയനാട് സ്‌ക്വയര്‍ റസിഡന്‍സി ഓഡിറ്റോറിയത്തില്‍ നടന്ന നിക്ഷേപക സംഗമം മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അനീഷ് നായര്‍ അദ്ധ്യക്ഷത വഹിച്ചു. പദ്ധതികള്‍ എന്ന വിഷയത്തില്‍ കെ. എഫ്. സി അസി. മാനേജര്‍ പി. ദീപ, കെ. എഫ് സി ബാങ്ക് വായ്പാ നടപടി ക്രമങ്ങള്‍ എന്ന വിഷയത്തില്‍ കല്‍പ്പറ്റ എഫ് എല്‍ സി കെ ശശിധരന്‍, സംരംഭകര്‍ നേരിടുന്ന വെല്ലുവിളികള്‍, പ്രതിവിധികള്‍ എന്ന വിഷയത്തില്‍ എം.പി സാജിദ്, മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസര്‍ പി. കുഞ്ഞമ്മദ്, പനമരം വ്യവസായ വികസന ഓഫീസര്‍ സി. നൗഷാദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
