എൻ്റെ വയനാടിൻ്റെ ഓർമ്മകൾ പങ്കു് വെയ്ക്കുന്നു.
………………………
നമ്മുടെ കേരളത്തിലെ ജില്ലയാണ് വയനാട് .എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നാട് തന്നെയാണ് വയനാട്. അഥവാ വയൽ നാട്. ഭംഗിയുള്ളവയനാടിനെ അതിമനോഹരമാക്കുന്ന കാഴ്ചകൾ നമുക്ക് കാണാം. ഞാൻ മാനന്തവാടിയെ അന്നും ഇന്നും ജീവനുതുല്യം സ്നേഹിക്കുന്നു.
പ്രകൃതി അറിയാൻ പ്രകൃതിയോടൊപ്പം ഇരിക്കാൻ ഇതിലും നല്ല സ്ഥലം ഉണ്ടോ അതും വയനാട് മാത്രം.
വനമുണ്ട് ,മലയുണ്ട് |നദിയുണ്ട് .അരുവികൾ ഉണ്ട്.
ആസ്വദിക്കാൻ പറ്റിയ പ്രകൃതി ഭംഗി
സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ജില്ലയാണ് വയനാടു്.
പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന വയനാടിന്റെ ഭൂപ്രകൃതി തന്നെയാണ് സഞ്ചാരികളെ ആകർഷിപ്പിക്കുന്ന പ്രധാന കാര്യം. വിദേശികളും സ്വദേശികളുമടക്കം വളരെ ദൂരെ നിന്നും എത്തിച്ചേരുന്ന ഇടം കൂടിയാണ് വയനാട്.
മഞ്ഞു പുതഞ്ഞ മലകൾക്കിടയിൽ വയലുകളും കുന്നുകളും വനഭംഗികളും തിലകക്കുറിയായി ചരിത്ര സ്മാരകങ്ങളും, തടാകങ്ങളും ഇതിനിടയിൽ തനിമ മാറാത്ത ഗ്രാമങ്ങൾ. എല്ലാം യാത്രകളിൽ വയനാടിന്റെ കാഴ്ചകളാണ്. കുളിരുപകരുന്ന പ്രകൃതിയും, സുഖകരമായ കാലാവസ്ഥയും, കൊണ്ട് അനുഗ്രഹിത ഭൂമിയാണ് .ഇടതൂർന്ന കാടും പച്ച നിറഞ്ഞ തേയിലത്തോട്ടങ്ങളും വയനാടിനെ കുടുതൽ മനോഹരമാക്കുന്നു .
സുഗന്ധവ്യഞ്ജനങ്ങളുടെ കലവറയാണ് ഈ ദേശം .കാപ്പി .ഏലം കുരുമുളുക് തേയില തുടങ്ങിയവയുടെ കയറ്റുമതിയിൽ സ്വന്തമായൊരു സ്ഥാനമുണ്ട് .കിഴക്കോട്ട് ഒഴുകുന്ന കബനി നദിയും അതിന്റെ കൈവഴികളുമാണ് പ്രധാന നദി .ആസ്ഥാനം കൽപ്പറ്റ . മാനന്തവാടി മുനിസിപ്പാലിറ്റി, സുൽത്താൻ ബത്തേരി , വൈത്തിരി.
നിയമസഭാ മണ്ഡലങ്ങൾ ,കൽപ്പറ്റ സുൽത്താൻ ബത്തേരി. മാനന്തവാടി .റേഡിയോ നിലയം ദ്വാരക റേഡിയോ മറ്റോലി. 90.4 FM വയനാട് ,കർണ്ണാടക തമിഴ്നാട് എന്നിവയാണ് അതിർത്തി സംസ്ഥാനങ്ങൾ.
പ്രാചീനച്ചുവർ ചിത്രങ്ങൾക്കു പ്രശസ്തമായ എടയ്ക്കൽ ഗുഹ, ‘മാനന്തവാടിയിലുള്ള പഴശ്ശിരാജയുടെ ശവകുടീരം .സുൽത്താൻ ബത്തേരിയിലെ ജൈന സംസ്ക്കാരത്തിന്റെ അവശേഷിപ്പ്.വൈത്തിരി പഞ്ചായത്തിലുള്ള പൂക്കോട് തടാകം, അപൂർവ്വ ഇനം പക്ഷികളുടെ സങ്കേതമായ പക്ഷിപാതാളം.കബനി നദിയിലെ കുറുവദ്വീപ് . സൂചിപ്പാറ വെള്ളച്ചാട്ടം ദക്ഷിണകാശിയെന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രം. ബാണാസുരനാഗർ ഡാം .ചെമ്പ്ര കുന്ന് ലക്കിടി തോൽപ്പെട്ടി ‘മുത്തങ്ങ വന്യമൃഗസംരക്ഷണ കേന്ദ്രം പഴശ്ശി ടൂറിസ്റ്റ് റിസോർട്ട്. എന്നിവയാണ് വിനോദസഞ്ചാര ആകഷണങ്ങൾ.
കനത്ത പാരമ്പര്യത്തിന്റെ ചരിത്രം പറയാനുള്ള വയനാടൻ മണ്ണും ഇടതിങ്ങിയ വനങ്ങളും പ്ലാന്റേഷനുകളും ഇവിടെ സഞ്ചാരികൾക്ക് പ്രിയങ്കരമാണ് .ലക്ഷ്വറി റിസോർട്ടുകളും ആയൂർവ്വേദ ചികിത്സയുടെ കേന്ദ്രങ്ങളും പ്രകൃതി ജന്യ സുഗന്ധദ്രവ്യങ്ങളുമായാണ് വയനാട് .അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തിൽ ശ്രദ്ധ നേടുന്നത്.
: മനോഹരമായ പ്രദേശമാണ് തോൽപ്പെട്ടിയും .
ഇനി തോൽപ്പട്ടിയെക്കുറിച്ച് പരിചെയപ്പെടാം
വയനാട് ജില്ലയിലെ സഹ്യപർവ്വതത്തോടു ചേർന്ന് കിടക്കുന്ന വന്യാജീവി സങ്കേതമാണ് തോൽപ്പെട്ടി ആനകൾ, പുലികൾ, എല്ലാംഇവിടെ പ്രശസ്തമായവയാണ് ‘
വടക്കെ വയനാടിൻ്റെ അതിർത്തിയിൽ കർണ്ണാടകയുടെ കൂർഗ് ജില്ലവരെ വ്യാപിച്ചുകിടക്കുന്ന നിബിഡവന പ്രദേശമാണ് തോൽപ്പെട്ടി വന്യജീവി സങ്കേതം .
അനുബന്ധ പ്രദേശം തന്നെയാണ് തോൽപ്പെട്ടി.
കാടുകളിൽ ആന കാട്ടുപ്പോത്ത് പുലി കടുവ മാൻ തുടങ്ങിയ മൃഗങ്ങൾ കാണപ്പെടുന്നു. വനത്തിലൂടെ ജീപ്പ് യാത്ര ചെയ്യാം രാവിലെ 7 മുതൽ 10.30 വരെയും 2 മുതൽ 5 വരെയും വനത്തിലെ പ്രവേശനം
മാനന്തവാടി തോൽപ്പെട്ടി 25 കിലോമീറ്റർ ദൂരം
കൽപ്പറ്റ തോൽപ്പെട്ടി 60 കിലോമീറ്റർ ദൂരം
ബത്തേരി തോൽപ്പെട്ടി 66 കിലോമീറ്റർ ദൂരം
തലേശ്ശേരി തോൽപ്പെട്ടി 60 കിലോമീറ്റർ ദൂരം
പരമ്പര്യത്തിന്റെയും സംസ്ക്കാരത്തിന്റെ കാഴ്ചകൾക്കൊപ്പം പുതിയ സമവാക്യങ്ങളും ചേരുന്ന വയനാടൻ യാത്ര ജീവിതത്തിലെ മനോഹരമായ ഓർമ്മകൾ നൽകുന്നതായിരിക്കും. ഒപ്പം
നമ്മളെ സ്നേഹിച്ചവരും തലോടിയവരും വയനാട്ടുകാർ തന്നെ അത്രയും മനോഹരമായ ദേശം തന്നെ. സഞ്ചാരികളുടെ പറുദീസ നമ്മുടെ വയനാട്. വയനാട്ടിലേക്ക് സ്നേഹ സ്വാഗതം.
………….
ജോജിഷ്
വയനാട്
……………..