കമ്പളക്കാട്: കേരളത്തിലെ ചെറുകിട പാദരക്ഷാ വ്യാപാരികളുടെ കൂട്ടായ്മയായ കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കമ്പളക്കാട് വെച്ച് ‘വയനാട് ഫൂട്ട് ഫെസ്റ്റ് 21’ എന്ന പേരില്‍ പാദരക്ഷാ വ്യാപാരികളുടെ ജില്ലാസംഗമം സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് കെ സി അന്‍വര്‍ അദ്ധ്യക്ഷത വഹിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കമലാ രാമന്‍ മുഖ്യാതിഥിയായി. ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് കെ കെ വാസുദേവന്‍ മുഖ്യപ്രഭാഷണവും റാഷിദ് ഗസ്സാലി പ്രമേയ പ്രഭാഷണവും നടത്തി.
സംഘടനാ രൂപീകരണത്തിന് ശേഷം നടത്തിയ പ്രഥമ പൊതുപരിപായായ ഫൂട്ട് ഫെസ്റ്റില്‍ വയനാട് ജില്ലയിലെ മുന്നൂറിൽപ്പരം വരുന്ന ചെറുകിട പാദരക്ഷാ വ്യാപാരികള്‍ പങ്കെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി കല്ലടാസ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അംഗങ്ങളുടെ മക്കളില്‍ ഉന്നത വിജയം നേടിയവരെ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്‍റ് ധനീഷ് ചന്ദ്രനും മുതിർന്ന വ്യാപാരികളെ സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദലി താമരശേരിയും ആദരിച്ചു.
വ്യാപാരി നേതാക്കളായ, കെ ഉസ്മാൻ, ഹൈദ്രു കല്‍പ്പറ്റ, പ്രസന്നകുമാർ, നയീം ബാലുശേരി, അസ്‌ലം ബാവ, യൂസഫ് ട്രെൻഡ്, കെ കെ നിസാര്‍, അബൂബക്കര്‍ ഫില, മുഹമ്മദ് ഇല്യാസ്, യു വി മെഹബൂബ്, സി വി ഷിറാസ് തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ കെ മുഹമ്മദ് ആസിഫ് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഷമീം പാറക്കണ്ടി നന്ദിയും പറഞ്ഞു.ഉമ്മർ സി ,അർജുൻ,ലത്തീഫ് മേപ്പാടി,സംഗീത് ഷെമീർ മറ്റുമ്മ,മമ്മൂട്ടി സി,അനസ് കെ,ബഷീർ കാട്ടിക്കുളം,നാസർ കെ എം , അൻവർ ,ബഷീർ പടിഞ്ഞാറത്തറ, മോജോ,അഷ്റഫ് തുടങ്ങിയവർപരിപാടിക്ക് നേതൃത്വം നൽകി പുതുതായി വിപണിയിലെത്തുന്ന വിവിധയിനം പാദരക്ഷകളുടെ പ്രദർശനവും പരിപാടിയുടെ ഭാഗമായി നടന്നു