മേപ്പാടി:കൽപ്പ അഡീഷണൽ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ ഐ. എൻ . എ. ഇ. എഫ്(ഐ.എൻ.ടി.യു.സി) യൂണിയൻ കൺവെൻഷൻ നടത്തി. പ്രവർത്തകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തു. ഫോണുമായും മറ്റ് അധിക ജോലി ഭാരത്താലും കഷ്തയനുഭവിക്കുന്ന പ്രവർത്തകർക്ക് സ്വന്തം വകുപ്പ് മേധാവികളിൽ നിന്നും പലതരത്തിലുള്ള പീഢനങ്ങൽ ലഭിക്കുന്നതായി ചൂണ്ടികാട്ടി. വർഷങ്ങളായി ജോലി ചെയ്യുന്ന മേലുദ്യോഗസ്ഥരിൽ ചിലർക്ക് അവരുടെ രാഷ്ട്രീയ പിടിപാടുമൂലം ട്രാൻസ്ഫർ വരെ നൽകുന്നതിന് മേലധികാരികൾ തയ്യാറാകുന്നില്ല.. ഇതും അവരുടെ മേൽകോയ്മക്ക് കാരണമാകുന്നു. പ്രവർത്തകർക്കുണ്ടാകുന്ന പ്രശ്നങ്ങളിൽ സംഘടന ശക്തമായ ഇടപെടലുകളുമായി മുന്നോട്ടു പോകുമെന്ന് പ്രവർത്തകർക്കു ഉറപ്പ് നൽകി. യോഗം ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണകുമാരി എൻ..കെ. ഉദ്ഘാടനം ചെയ്തു. ലളിത, രാധാമണി, സുമതി, സ്റ്റെല്ല, ആയിഷ, തുടങ്ങിയവർ സംസാരിച്ചു.