വാളാട്. വാളാട് പുത്തൂരിൽ നിർമാണ പ്രവർത്തനം നടത്തിവരുന്ന ഹാവിയോ വെഞ്ചേഴ്സ് എന്ന അറവുമാലിന്യ പ്ലാന്റനെതിരെ ഗോത്ര സംഗമവും പ്രതിഷേധ ധർണയും സംഘടിപ്പിച്ചു. ജനവാസ കേന്ദ്രത്തിൽ നിർമാണപ്രവർത്തനം നടത്തിവരുന്ന അറവു മാലിന്യസംസ്കരണ പ്ലാന്റ്ന്റെ മുന്നൂറ് മീറ്റർ ചുറ്റളവിൽ തന്നെ പാത്തിക്കമൂല, നടുവിൽവീട്, അരിരിപ്പറ്റകുന്ന്, കുയിലവീട്, കണ്ണിമൂല, തുടങ്ങിയ അഞ്ചോളം കോളനികളിൽ ആയി നൂറോളം വീടുകളിൽ മുന്നൂറോളം ആദിവാസികൾ താമസിക്കുന്നു, പ്ലാന്റ് വന്നാൽ പരിസരവാസികൾക്ക് ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെകുറിച്ച് ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങളെ സമീപിച്ച് പരാതി നൽകിയിട്ടും പ്ലാന്റ് നെതിരെ യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ല. ഇതിനെതിരെയാണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. കമ്പനി പഞ്ചായത്തിൽ നിന്നും നേടിയ കെട്ടിട നിർമ്മാണ അനുമതിയുടെ പഞ്ചായത്ത് രാജ് ആക്റ്റ് വയലേഷൻ ചൂണ്ടിക്കാണിച്ച് സമരസമിതി ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ നൽകിയ കേസ് നടന്നുവരുന്നുണ്ട്. വരുംദിനങ്ങളിൽ സമരം ശക്തിപ്പെടുത്താൻ ഗോത്ര സംഗമം തീരുമാനമെടുത്തു.
പ്രതിഷേധ ധർണ്ണ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കമറുന്നിസ കോമ്പി ഉൽഘാടനം ചെയ്തു.വാർഡ് മെമ്പർ സുരേഷ്, പാലോട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് വാളാട് മുഖ്യപ്രഭാഷണം നടത്തി.സമരസമിതിയുടെ കരുത്തനായ സാരഥി ഗോത്ര കലാകാരനുമായ സുരേഷ് പാത്തിക്കമുലയെ കെ ആർ വിജയൻ, പൊന്നാട അണിയിച്ച് ആദരിച്ചു.കെ എം പ്രകാശൻ സ്വാഗതവും മണികണ്ഠൻ പി.എം നന്ദിയും പറഞ്ഞു. മുത്തലിബ്.കെ.ടി, രാജൻ അരിപ്പറ്റകുന്ന്, ബാബു നടുവിൽവീട്, വെള്ളി കുയിലവീട്, കെമ്പി കുയിലവീട്, ലീല പാത്തിക്കമൂല,ചാമൻ അരിപ്പറ്റകുന്ന്,എന്നിവർ നേതൃത്വം നൽകി.ഗോത്ര കലാകാരന്മാരുടെ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.