പടിഞ്ഞാറത്തറ : ഓൺലൈൻ ലോൺ ആപ്പ് തട്ടിപ്പ് പ്രതിയെ വാരാണസിയിൽ നിന്നും വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് പടിഞ്ഞാറത്തറ സ്വദേശിയായ യുവാവിന് ഡോക്യുമെന്റഷൻ ഒന്നും ഇല്ലാതെ ലോൺ നൽകാം എന്ന് വിശ്വസിപ്പിച്ച് വിവിധ ഓൺലൈൻ അപ്പുകൾ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിച്ചു ചതിയിലൂടെ ലക്ഷങ്ങളുടെ ബാധ്യത വരുത്തുകയും തുടർന്ന് പരാതിക്കാരനെയും സുഹൃത്തുക്കളെയും ഫോൺ, വാട്സ്ആപ്പ് വഴി ഭീഷണി പെടുത്തുകയും ചെയ്ത സംഘത്തിലെ അതുൽ സിംഗ് (19) എന്നയാളെയാണ് വാരാണസിക്ക് സമീപം ബദോഹി എന്ന ഗ്രാമത്തിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.പരാതിക്കാരനു 2021 അദ്യം ഓൺലൈൻ വഴി നിബന്ധനകൾ ഒന്നും. ഇല്ലാതെ ലോൺ നൽകാം എന്ന് വിശ്വസിപ്പിച്ച് ഒരുലോൺ അപ്ലിക്കേഷൻ ഇൻസ്റ്റൾ ചെയ്യപ്പിക്കുകയും അനുവദിച്ച ലോണിൽ നിന്നും ഉടൻ തന്നെ സർവീസ് ചാർജ് ആയി വലിയ തുക പിടിച്ചു വെക്കുകയും പിന്നീട് ഒരാഴ്ചക്കകം ലോൺ തിരിച്ചു അടക്കാൻ ആവശ്യപ്പെടുകയും അതിനു കഴിയാതെ വന്ന സമയത്തു മറ്റു ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു ലോൺ അനുവദിച്ചു പഴയ ലോൺ ക്ലോസ് ചെയ്യപ്പിച്ചു മാണ് തട്ടിപ്പുകാർ പരാതിക്കാരനെ കടക്കെണിയിലേക്ക് തള്ളിയിട്ടത്. എടുക്കുന്ന ലോണിന് ഒരു മാസത്തിനുള്ളിൽ തന്നെ 100 ശതമാനം പലിശ യാണ് ഇത് വഴി ഇവർ ഈടാക്കുന്നത്. ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന സമയം ആപ്പ് വഴി ചതിയിലൂടെ തട്ടിയെടുക്കുന്ന മൊബൈൽ ഫോണിലെ കോൺടാക്ട്കളിലേക്കു മെസ്സജ് അയച്ചും വയ്പ്പ് എടുത്ത ആളുകളുടെ ബന്ധുക്കളെയും സുഹൃതുക്കളെയിം ഫോൺ ചെയ്തും അനാവശ്യ ഗ്രൂപുകളിൽ ആഡ് ചെയ്തുമാണ് തട്ടിപ്പ് കാർ ഇരകളെ ഭീഷണിയുടെ മുൾമുനയിൽ നിർത്തുന്നത്. തട്ടിപ്പ് കാരുടെ ഭീഷണിക്ക് വഴങ്ങിമറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലോൺ എടുത്തും സ്വർണഭാരങ്ങൾ വിറ്റുമാണ് പലരും ഈ കടം വീട്ടുന്നത്. സംസ്ഥാന വ്യാപകമായി നിരവധി യാളുകളെ തട്ടിപ്പകാർ ഇത്തരം കടക്കെണിയിൽ വീഴ്ത്തിയിട്ടുണ്ട്.അനാവശ്യ അപ്പുകൾ ഇൻസ്റ്റാൾ ചെയുന്നത് ഒഴിവാക്കേണ്ടതും ലോണിനായ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കേണ്ടതും കെണിയിൽ പെട്ടാൽ പരിഭ്രമിക്കാതെ നിയമ സഹായം തേടേണ്ടതുമാണ്. വയനാട് സൈബർ സ്റ്റേഷനിലെ ഇൻസ്പെക്ടർ ജിജീഷ് പികെ, സിവിൽ പോലീസ് ഉദോഗസ്ഥരായ സലാം സമ. ഷുക്കൂർ. ജമ, റിജോ ഫെർണണ്ടസ്, ജബലു റഹ്മാൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ ഉത്തർ പ്രദേശിൽ നിന്നും അറസ്റ്റ് ചെയ്തത്.
