ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്ക് കോവിഷീൽഡ് വാക്സിൻ നൽകിയ സംഭവത്തിൽ ജെ.പി.എച്ച്.എൻ. ഗ്രേഡ് 2 ജീവനക്കാരിയെ സസ്പെൻഡ് ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷിച്ച് കർശന നടപടിയെടുക്കാൻ ഡി.എം.ഒ.യോട് മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഡി.എം.ഒ. നടത്തിയ അന്വേഷണത്തെത്തുടർന്നാണ് സസ്പെൻഡ് ചെയ്തത്. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് മന്ത്രിക്ക് ഡി.എം.ഒ. കൈമാറി. കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.
