കൊച്ചി: രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില കൂട്ടി. സിലിണ്ടറിന് 101 രൂപയാണ് വർധിപ്പിച്ചത്.
കൊച്ചിയിൽ ഇതോടെ വാണിജ്യ സിലിണ്ടറിന്‍റെ വില 2095.50 രൂപയായി. ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന് 2101 രൂപയും ചെന്നൈയിൽ ഇത് 2233 രൂപയുണ്.
അതേസമയം ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് വില വർധിപ്പിച്ചിട്ടില്ല. നവംബർ ഒന്നിന് വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്‍റെ വില കൂട്ടിയിരുന്നു. സിലിണ്ടറിന് 266 രൂപയാണ് അന്ന് വർധിപ്പിച്ചത്.