കേരളം ഗുണ്ട സംഘങ്ങളുടെ വിഹാര കേന്ദ്രം – യൂത്ത് കോണ്‍ഗ്രസ്

മാനന്തവാടി: കേരളത്തിൽ കഴിഞ്ഞ ആറ് വർഷക്കാലമായി പിണറായി വിജയൻ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും ക്രമസമാധാനനില വീഴ്ച്ച വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി പോലീസ് സ്റ്റേഷനു മുന്‍മ്പില്‍നോക്കുകുത്തി സ്ഥാപിച്ച് പ്രതിഷേധിച്ചു.മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന കാലം മുതൽ കേരളത്തിലെ ക്രമസമാധാനനില തകർന്നിരിക്കുകയാണ്. കൊലപാതക പരമ്പര കേരളത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നു.കേരളത്തിൽ ഗുണ്ടാവിളയാട്ടം കാരണം ജനങ്ങൾ പുറത്തിറങ്ങാൻ തന്നെ ഭയമാണ്.ആർ.എസ്.എസ്.എസ് […]

Continue Reading

എസ്.കെ.എസ്.എസ്.എഫ് എരുമത്തരുവ് യൂണിറ്റ് സമ്മളനം നടത്തി

മാനന്തവാടി രാജിയാകാത്ത ആത്മാഭിമാനം എന്ന പ്രമേയത്തിൽ എരുമത്തരുവ് എസ് കെ.എസ് എസ് ഫ് യൂണിറ്റ് സമ്മേളനം മാനന്തവാടി മേഘലാ ട്രഷറർ കബീർ മാനന്തവാടി ഉൽഘാടനം ചെയ്തു യൂണിറ്റ് പ്രസിഡന്റ് അർഷാദ് അദ്യക്ഷത വഹിച്ചു.മജീദ് ഉസ്താദ്,അസ്‌ലം രണ്ടേനാല്, ജാഫർ,അയ്യൂബ് എന്നിവർ സംസാരിച്ചു

Continue Reading

കടുവ വിഷയം സമരം ഒൻമ്പതാം ദിവസത്തിലേക്ക്

മാനന്തവാടി: പയ്യംപള്ളി പ്രദേശത്ത് നിരന്തരമായുണ്ടായ കടുവ ശല്യത്തിനെതിരെയും, കടുവ പിടിച്ച വില പിടിപ്പുള്ള വളർത്ത് മൃഗങ്ങൾക്ക് നിലവിലുള്ള മാർക്കറ്റ് വില നൽകുക, കാടും നാടും വേർതിരിക്കുക ഭരണകൂട അനാസ്ഥക്കെതിരെ യു.ഡി.എഫ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി മാനന്തവാടി ഗാന്ധി പാർക്കിൽ നടത്തി വരുന്ന റിലേ സത്യാഗ്രഹ സമരം ഒൻമ്പതാം ദിവസത്തിലേക്ക് കടന്നു. പനമരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബെന്നി അരിഞ്ചേർമല, അഞ്ചുകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോസ് നിലമ്പനാട്ട്, പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി […]

Continue Reading

വെള്ളറടയിൽ മാൻകൊമ്പും മാരകായുധങ്ങളുമായി ഒരാൾ പിടിയിൽ

നെയ്യാറ്റിൻകര വെള്ളറടയിൽ മാനിന്റെ കൊമ്പും, രണ്ടു തോക്കും, മാരകയുധങ്ങളുമായി ഒരാൾ പിടിയിൽ. വെള്ളറട അമ്പൂരി കൂട്ടപ്പു സ്വദേശി മനഷാ ജോർജ് (37) ആണ് പിടിയിലായത്. മാൻ കൊമ്പ്, വാൾ, മഴു, നാടൻ തോക്ക്, എയർ ഗൺ എന്നിവയാണ് ഇയാളിൽ നിന്നും പിടികൂടിയത്.കഞ്ചാവ് കടത്ത്, കൊലപാതകശ്രമം,എക്സൈസിനെ മർദ്ദിച്ച കേസ് ഉൽപ്പെടെ നിരവധി കേസിലെ പ്രതിയാണിയാൾ. നാട്ടുകാർ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടാൻ കഴിഞ്ഞത്.

Continue Reading

സംഗീതം പൊഴിച്ച് കൊച്ചി മെട്രോ; കൊച്ചി മെട്രോയില്‍ മ്യൂസിക്കല്‍ സ്റ്റെയര്‍

കൊച്ചി മെട്രോയുടെ പടികളില്‍ ഇനി യാത്രക്കാര്‍ക്ക് കാല്‍ പാദമുപയോഗിച്ച് സംഗീതം കമ്പോസ് ചെയ്യാന്‍ സാധിക്കും. കെഎംആര്‍എല്‍ ഒരുക്കിയ മ്യൂസിക്കല്‍ സ്റ്റയര്‍ എന്ന പുതിയ സംവിധാനത്തിലൂടെയാണ് മെട്രോയുടെ പടികളില്‍ സംഗീതം തീര്‍ക്കുന്നത്. കൊച്ചി മെട്രോയുടെ എംജി റോഡ് സ്റ്റേഷനിലാണ് പുതിയ സംവിധാനമൊരുങ്ങിയത്.സംഗീതം പൊഴിക്കുന്ന പടികളാല്‍ യാത്രികര്‍ക്ക് മനോഹരമായ മെട്രോ യാത്രകള്‍ സമ്മാനിക്കുകയാണ് കെഎംആര്‍എല്‍. കൊച്ചി മെട്രോയുടെ എംജി റോഡ് സ്റ്റേഷനിലാണ് യാത്രക്കാര്‍ക്കായി മ്യൂസിക്കല്‍ സ്റ്റെയര്‍ എന്ന പുതിയ സംവിധാനം ഒരുക്കിയത്.പിയാനോ, കീ ബോര്‍ഡ് എന്നിവ വായിക്കാനറിയാവുന്നവര്‍ക്ക് കാല്‍പ്പാദം ഉപയോഗിച്ച് […]

Continue Reading

ഖത്തറില്‍ നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കും; വെള്ളിയാഴ്ച മുതല്‍ മാസ്‌ക് നിര്‍ബന്ധം

ഖത്തറില്‍ കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കാന്‍ ഖത്തര്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. രാജ്യത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടത്.വെള്ളിയാഴ്ച്ച മുതല്‍ തുറസ്സായ സ്ഥലങ്ങളിലും അടച്ചിട്ട മറ്റ് സ്ഥലങ്ങളിലും മാസ്‌ക്ക് നിര്‍ബന്ധമാക്കും. തുറസ്സായ സ്ഥലത്ത് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കു മാത്രമാണ് ഇതില്‍ ഇളവ് അനുവദിച്ചിട്ടുള്ളത്.കോണ്‍ഫറന്‍സുകള്‍, എക്സിബിഷനുകള്‍, മറ്റ് ഇവന്റുകള്‍ എന്നിവ ആരോഗ്യ മന്ത്രാലയത്തിന്റെ നിബന്ധനകളോട് നടത്താനാകും.തുറസ്സായ സ്ഥലങ്ങളില്‍ പരമാവധി 75 ശതമാനം പേര്‍ക്കും അടച്ചിട്ട […]

Continue Reading

രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ ഉയരുന്നു; ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് ദില്ലിയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും

രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ ഉയരുന്നു. എണ്ണൂറിലേറെ രോഗ ബാധിതരാണ് രാജ്യത്ത് ഉള്ളത്. ദില്ലിയില്‍ ഏര്‍പ്പെടുത്തിയ ഒന്നാം ഘട്ട യെല്ലോ അലേര്‍ട്ട് സംബന്ധിച്ച് അന്തിമ വിജ്ഞാപനം ഇന്ന് ഇറങ്ങിയേക്കും.ആള്‍ക്കൂട്ടം പൂര്‍ണമായി ഒഴിവാക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് ഗതാഗത നിയന്ത്രണത്തിന് കൂടുതല്‍ പൊലീസിനെയും ദില്ലി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.അതെ സമയം കേരളം ദില്ലി ഉള്‍പ്പടെ ഉള്ള സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.എന്നാല്‍ ഒമൈക്രോണ്‍ ബാധയെ ഭയക്കേണ്ടതില്ല എന്നും ആവശ്യമായ ജാഗ്രത സ്വീകരിച്ചതായും രാജ്യത്ത് ഏറ്റവും കൂടുതല്‍ […]

Continue Reading

കശ്മീരില്‍ വന്‍ ഭീകരവേട്ട; 6 ഭീകരരെ സുരക്ഷാ സേന വധിച്ചു

ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേന ആറ് ഭീകരരെ വധിച്ചു. മിര്‍ഹാമ മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. കുല്‍ഗാം മേഖലയില്‍ ഒളിച്ചിരിക്കുന്ന കൂടുതല്‍ ഭീകരര്‍ക്കായി സുരക്ഷാ സേന തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.കുല്‍ഗാമിലും അനന്ത്നാഗിലും ഏറ്റുമുട്ടല്‍ നടന്നു. അനന്ത്നാഗിലലെ നൗഗാമിലുണ്ടായ ഒരു പൊലീസുകാരന് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Continue Reading

‘ലോകം കൊവിഡ് സുനാമി’യിലേക്ക്, ഒമൈക്രോണ്‍ ഡെല്‍റ്റ ഭീഷണി; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഒമൈക്രോണ്‍ വ്യാപനത്തില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഒമൈക്രോണ്‍-ഡെല്‍റ്റ ഇരട്ട ഭീഷണിയിലാണ് മനുഷ്യരെന്ന് ഡബ്യു എച്ച് ഒ തലവന്‍ ഡോ.ടെഡ്രോസ് ആദാനോം വ്യക്തമാക്കി.ലോകം ‘കൊവിഡ് സൂനാമി’യിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പുമായാണ്ലോകാരോഗ്യ സംഘടന തലവന്‍ രംഗത്തെത്തിയത്.ഡെല്‍റ്റയും പുതിയ ഒമൈക്രോണ്‍ വകഭേദവും ചേരുമ്പോള്‍ മിക്ക രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ചൂണ്ടികാട്ടി.ഇപ്പോള്‍ത്തന്നെ മന്ദഗതിയില്‍ നീങ്ങുന്ന ആരോഗ്യ സംവിധാനം പല രാജ്യങ്ങളിലും തകരും. ഇതുവരെ വാക്സിന്‍ സ്വീകരിക്കാത്തവരില്‍ മരണ നിരക്ക് കുതിച്ചുയരുമെന്നും […]

Continue Reading

രാത്രികാല നിയന്ത്രണം; ശബരിമല, ശിവഗിരി തീർത്ഥാടനങ്ങൾക്ക് ഇളവ്

സംസ്ഥാനത്ത് ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ രാത്രി 10 മുതൽ രാവിലെ 5 വരെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിൽ നിന്ന് ശബരിമല, ശിവഗിരി തീർത്ഥാടനങ്ങളെയും തീർത്ഥാടകരെയും ഒഴിവാക്കി സർക്കാർ ഉത്തരവായി. പത്തനംതിട്ട, തിരുവനന്തപുരം ജില്ലാ കളക്ടർമാരുടെ നിർദ്ദേശം പരിഗണിച്ചാണ് തീരുമാനം.അതേസമയം അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കൈയില്‍ കരുതണം. ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉള്‍പ്പെടെ നടത്തുന്ന പരിപാടികള്‍ക്കും നിയന്ത്രണമുണ്ട്. ആള്‍ക്കൂട്ട പരിപാടികളൊന്നും രാത്രി പത്തു മണി മുതല്‍ രാവിലെ അഞ്ച് വരെ അനുവദിക്കില്ലെന്നും ദുരന്തനിവാരണ […]

Continue Reading