ഒമൈക്രോണിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുതുക്കി കേന്ദ്ര സര്‍ക്കാർ

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുതുക്കി കേന്ദ്ര സര്‍ക്കാര്‍. ബുധനാഴ്ച മുതല്‍ പുതിയ മാര്‍ഗരേഖ പ്രാബല്യത്തില്‍ വരും. രാജ്യാന്തരയാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. യാത്രയ്ക്ക് മുന്‍പുള്ള 14 ദിവസത്തെ യാത്രാവിവരങ്ങള്‍ അടങ്ങുന്ന സത്യവാങ്മൂലം നല്‍കണം. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടലില്‍ നല്‍കണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കോവിഡ് വ്യാപനമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ സ്വന്തം ചെലില്‍ കോവിഡ് പരിശോധന നടത്തണം. കോവിഡ് പരിശോധനാഫലം വരാതെ പുറത്തുപോകാന്‍ പാടില്ല. […]

Continue Reading

കനത്ത മഴ;സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും നാളെ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ജില്ലാ കളക്ടര്‍ നാളെ (നവംബര്‍-29) അവധി പ്രഖ്യാപിച്ചു.ജില്ലയില്‍ നാളെയും കാലാവസ്ഥ വകുപ്പിന്റെ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് അവധി._

Continue Reading

സ്‌കോളർഷിപ്പ് അപേക്ഷാ തീയതി നീട്ടി

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാനതലത്തിലെ വിവിധ സ്‌കോളർഷിപ്പുകൾക്ക് (2021-22) വിദ്യാർഥികൾ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 31 വരെ നീട്ടി. രജിസ്‌ട്രേഷൻ പ്രിന്റ് ഔട്ടും മറ്റ് രേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 7 ആണ്. സ്ഥാപനമേധാവിയുടെ പരിശോധനയ്ക്ക് ശേഷം ഓൺലൈൻ വഴി അപേക്ഷകൾ അംഗീകരിക്കേണ്ട അവസാന തീയതി ജനുവരി 15. അർഹരായ വിദ്യാർഥികൾക്ക് www.dcescholarship.kerala.gov.in മുഖേന അപേക്ഷിക്കാം.സുവർണ്ണ ജൂബിലി മെറിറ്റ് സ്‌കോളർഷിപ്പ്, ഡിസ്ട്രിക്ട് മെറിറ്റ് സ്‌കോളർഷിപ്പ്, സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ്, […]

Continue Reading

ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവ്വകലാശാല (KUHS) അംഗീകരിച്ച ബി.എസ്‌സി നേഴ്‌സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ ഒന്നാംഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ പ്രിന്റൗട്ടെടുത്ത അലോട്ട്‌മെന്റ് മെമ്മോയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 1 മുതൽ 4 നകം കോളേജിൽ പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

Continue Reading

കേരളോത്സവം 2021: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. www.keralotsavam.com എന്ന ലിങ്കിലൂടെ മത്സരാർത്ഥികൾക്കും ക്ലബ്ബുകൾക്കും രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം. ഡിസംബർ 30 ആണ് അവസാന തീയതി.

Continue Reading

കൃത്രിമ വിലക്കയറ്റം തടയാൻ ലീഗൽ മെട്രോളജി സ്‌ക്വാഡുകൾ

ഭക്ഷ്യസാധനങ്ങൾക്കു നിശ്ചയിച്ചിട്ടുള്ള വിലയേക്കാൾ കൂടുതൽ ഈടാക്കുന്നുണ്ടോ എന്നും അളവിൽ കുറച്ചു സാധനങ്ങൾ വിൽക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നതിനായി ജില്ലാതലത്തിൽ ലീഗൽ മെട്രോളജി സ്‌ക്വാഡുകൾ രൂപീകരിക്കാൻ ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ നിർദേശം നൽകി. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയുന്നതിന്റെ ഭാഗമായാണു നടപടി. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് 1,25,978 പുതിയ റേഷൻ കാർഡുകൾ നൽകിയതായി മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Continue Reading

കേരളത്തില്‍ ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 670, കോഴിക്കോട് 554, തൃശൂര്‍ 434, കോട്ടയം 319, മലപ്പുറം 253, കണ്ണൂര്‍ 225, കൊല്ലം 200, വയനാട് 167, പാലക്കാട് 166, പത്തനംതിട്ട 165, ഇടുക്കി 164, ആലപ്പുഴ 131, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,112 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ […]

Continue Reading

വിവാഹ രജിസ്ട്രേഷന് മതം മാനദണ്ഡമല്ല: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യമില്ലെന്നും വിവാഹ രജിസ്ട്രേഷനുള്ള മെമ്മോറാണ്ടത്തിനൊപ്പം വിവാഹം ചെയ്യുന്നവരുടെ ജനനതീയതി തെളിയിക്കുന്ന അംഗീകൃത രേഖകളും വിവാഹം നടന്നത് തെളിയിക്കുന്ന രേഖയും മതിയെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.2008ലെ വിവാഹ രജിസ്ട്രേഷൻ ചട്ടങ്ങൾ പ്രകാരം എല്ലാ വിവാഹങ്ങളും കക്ഷികളുടെ മതഭേദമന്യേ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് നിഷ്‌കർഷിച്ചിരുന്നു. എന്നാൽ, 2015ൽ ചട്ടത്തിൽ ഭേദഗതി വരുത്തി. […]

Continue Reading

ലാപ്ടോപ്പ് വിതരണം ചെയ്തു

തരിയോട് :ജിഎച്ച്എസ്എസ് തരിയോട് ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്കുള്ള വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 202 ലാപ്ടോപ്പ് വിതരണം ചെയ്തു. മുഹമ്മദ് ബഷീർ ഉദ്ഘാടനം നിർവഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ വിജയൻ തോട്ടുങ്കൽ, പിടിഎ പ്രസിഡണ്ട് ശിവാനന്ദൻ ,പ്രിൻസിപ്പൽ വാസു .എച്ച്എം ടെസ്സി മാത്യു, മുസ്തഫ,മുനീർ,രാജേന്ദ്രൻ,ഷാജു എന്നിവർ സംസാരിച്ചു.

Continue Reading

മാനന്തവാടി ബസ്റ്റാന്റിലെ മാലിന്യപ്രശ്നം;ഡിവൈഎഫ്ഐ നഗരസഭ ഓഫീസ് മാർച്ച് നടത്തി

മാനന്തവാടി ബസ് സ്റ്റാൻഡിലെ ബാത്ത് റൂമിൽ കക്കൂസ് മാലിന്യങ്ങൾ നിറഞ്ഞ് കവിഞ്ഞ് ബസ്റ്റാൻഡ് പരിസരത്തേക്ക് ഒഴുകുന്നതിൽ മുൻസിപ്പാലിറ്റി നടപടി എടുക്കാത്താതിനെതിരെ ഡിവൈഎഫ്ഐ മാനന്തവാടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പൽ സെക്രട്ടറി , ഡെപ്യൂട്ടി ചെയർപേഴ്സൺ എന്നിവരെ ഉപരോധിച്ചു. മേഖല സെക്രട്ടറി സിനാൻ, പ്രസിഡന്റ് നിരഞ്ജന, അനുഷ്ക , അഖിൽ , വി ആർ രാജേഷ് എന്നിവർ നേതൃത്വം നൽകി.നാളെ തന്നെ പ്രശ്നത്തിൽ നടപടി ഉണ്ടാവും എന്ന ഡെപ്യൂട്ടി ചെയർപേഴ്സന്റെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.

Continue Reading