തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ വ്യാജമദ്യം കഴിച്ച് രണ്ട് പേര് മരിച്ചു. ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണംമ്പിള്ളി വീട്ടില്‍ നിശാന്ത്(43), പടിയൂര്‍ എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി അണക്കത്തി പറമ്പില്‍ ബിജു(42) എന്നിവർ ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെ ആയിരുന്നു സംഭവം.
ഇരിങ്ങാലക്കുട ചന്തക്കുന്ന് സ്വദേശിയായ നിശാന്ത് ഗോള്‍ഡന്‍ ചിക്കന്‍ സെന്ററിന്റെ ഉടമയാണ്. ഇരിങ്ങാലക്കുട ബിവറേജിനു സമീപം തട്ടുകട നടത്തുന്ന വ്യക്തിയാണ് ബിജു. ഇരുവരും സുഹൃത്തുക്കളാണ്.