ഒമിക്രോൺ പടർന്നാൽ പ്രത്യാഘാതം ഗുരുതരമെന്ന് ലോകാരോഗ്യസംഘടന

Health International

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ അതീവ അപകടസാധ്യതയുള്ളതെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. കൂടുതൽ രാജ്യങ്ങളിൽ കോവിഡ് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ലോകാരോഗ്യസംഘടന ഇക്കാര്യം വ്യക്തമാക്കിയത്. ഒമിക്രോൺ വകഭേദം പടർന്നുപിടിച്ചാൽ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

ദക്ഷിണാഫ്രിക്കയിലാണ് കോവിഡിന്റെ പുതിയ വകഭേദമായ ബി.1. 529 ആദ്യമായി സ്ഥിരീകരിച്ചത്. ഒമിക്രോൺ സംബന്ധിച്ചു പഠനങ്ങൾ പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കുമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. പുതിയ വകഭേദത്തിന്റെ തീവ്രത, വ്യപനശേഷി തുടങ്ങിയ കാര്യങ്ങൾ കൂടുതൽ പഠനത്തിലൂടെ മാത്രമേ കണ്ടെത്താനാവൂ.

Leave a Reply

Your email address will not be published. Required fields are marked *