മാനന്തവാടി ബസ് സ്റ്റാൻഡിലെ ബാത്ത് റൂമിൽ കക്കൂസ് മാലിന്യങ്ങൾ നിറഞ്ഞ് കവിഞ്ഞ് ബസ്റ്റാൻഡ് പരിസരത്തേക്ക് ഒഴുകുന്നതിൽ മുൻസിപ്പാലിറ്റി നടപടി എടുക്കാത്താതിനെതിരെ ഡിവൈഎഫ്ഐ മാനന്തവാടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പൽ സെക്രട്ടറി , ഡെപ്യൂട്ടി ചെയർപേഴ്സൺ എന്നിവരെ ഉപരോധിച്ചു. മേഖല സെക്രട്ടറി സിനാൻ, പ്രസിഡന്റ് നിരഞ്ജന, അനുഷ്ക , അഖിൽ , വി ആർ രാജേഷ് എന്നിവർ നേതൃത്വം നൽകി.
നാളെ തന്നെ പ്രശ്നത്തിൽ നടപടി ഉണ്ടാവും എന്ന ഡെപ്യൂട്ടി ചെയർപേഴ്സന്റെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.