‘പഠ്‌ന ലിഖ്‌നാ അഭിയാന്‍’ ജില്ലാതല സംഘാടക സമിതി ചേര്‍ന്നു

Wayanad

കേന്ദ്ര കേരളാ വിഷ്‌കൃത പദ്ധതിയായ പഠ്‌ന ലിഖ്‌നാ അഭിയാന്റെ ജില്ലാ തല സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. ജില്ലയിലെ പൊതു നിരക്ഷരരായവരില്‍ നിന്ന് 30,000 പേരെ സാക്ഷരരാക്കുന്നതാണ് പദ്ധതി. ജില്ലയിലെ എം.പിമാര്‍ രക്ഷാധികാരികളായും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും, വൈസ് പ്രസിഡന്റ് വൈസ് ചെയര്‍മാനായും, ജില്ലാ കലക്ടര്‍ ചീഫ് കോ-ഓര്‍ഡിനേറ്ററായും, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഫിനാന്‍സ് കോ- ഓര്‍ഡിനേറ്ററായും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കണ്‍വീനറായും, ഡയറ്റ് പ്രിന്‍സിപ്പാളിനെ അക്കാദമിക് കണ്‍വീനറായും തിരഞ്ഞെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാര്‍ , വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, കുടുംബശ്രീ ഭാരവാഹികള്‍, പോളിടെക്‌നിക്ക് പ്രിന്‍സിപ്പല്‍മാര്‍ ,വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍, ഗ്രന്ഥശാലാ സംഘം പ്രതിനിധികള്‍, എസ് എസി എസ് ടി പ്രമോട്ടര്‍മാര്‍, പദ്ധതി പ്രദേശത്തെ എന്‍സി സി പ്രേരക്മാര്‍ അംഗങ്ങളായും 1001 അംഗ കമ്മിറ്റി രൂപീകരിച്ചു. പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി .എം. ആസ്യ , കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് കമല രാമന്‍, മേപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ഓമന രമേഷ് , നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ സതീഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി സി മജീദ്, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി സുധീര്‍ കമ്മന ,എന്‍ വൈ കെ പ്രതിനിധി സാരംഗ് കെ ആര്‍ , എന്‍ എസ് എസ് ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ റജിലാനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *