പദ്ധതി നിര്‍വ്വഹണ പുരോഗതി വിലയിരുത്തി

Wayanad

ജില്ലയിലെ വികസന പദ്ധതികളുടെ നിര്‍വ്വഹണവും അനുവദിക്കപ്പെട്ട ഫണ്ടുകളുടെ വിനിയോഗവും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു. ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകളുടെ പദ്ധതി നിര്‍വ്വഹണ പുരോഗതി അവലോകനത്തിലാണ് സമിതി ചെയര്‍പെഴ്സണായ ജില്ലാ കലക്ടര്‍ എ. ഗീത ബന്ധപ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. സാമ്പത്തിക വര്‍ഷത്തില്‍ അവശേഷിക്കുന്ന സമയം പരമാവധി ഉപയോഗപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. പ്ലാന്‍ ഫണ്ട്, എം.എല്‍.എ ഫണ്ട് തുടങ്ങിയവയുടെ നിര്‍വ്വഹണ പുരോഗതിയാണ് യോഗം വിലയിരുത്തിയത്. യോഗത്തില്‍ എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ സുഭദ്ര നായര്‍, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *